പത്തിരിപ്പാല: വ്യാപാരിയിൽനിന്ന് വാങ്ങിയ . അകലൂർ കായൽപള്ള സ്വദേശി പാലക്കൽ സുമേഷ് വാങ്ങിയ ചൂര മത്സ്യത്തിലാണ് പുഴുക്കളെ കെണ്ടത്തിയത്. 100 രൂപ നൽകിയാണ് സുമേഷ് മത്സ്യം വാങ്ങിയത്. കച്ചവടക്കാരനിൽനിന്ന് ചൊവ്വാഴ്ച രാവിലെ വാങ്ങിയ മത്സ്യം വൃത്തിയാക്കുന്നതിനിടയിലാണ് പുഴുക്കളെ കണ്ടെത്തിയത്. തുടർന്ന് പരാതിയുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലും ലെക്കടി പേരൂർ പഞ്ചായത്തിലും ആരോഗ്യ വകുപ്പിനേയും സമീപിച്ചെങ്കിലും തങ്ങളല്ല നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. പുഴുവന്ന മത്സ്യവുമായി ഒരു ദിവസം മുഴുവൻ നടന്ന ഇവർ പ്രശ്നപരിഹാരമാവാഞ്ഞതോടെ സംഭവം മുന്നറിയിപ്പായി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.