വിമാനത്താവള ഉപദേശക സമിതി യോഗം ജൂലൈ 11ന്​

കൊണ്ടോട്ടി: വിമാനത്താവള ഉപദേശക സമിതി യോഗം ജൂലൈ 11ന് രാവിലെ 11ന് ചേരുമെന്ന് സമിതി ചെയര്‍മാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. വിമാനത്താവള വികസനം, വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിഷയം എന്നിവ ചര്‍ച്ചചെയ്യും. കഴിഞ്ഞ ജനുവരി 23നാണ് ഒടുവിൽ സമിതി യോഗം ചേർന്നത്. വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവാണ് സമിതി കൺവീനർ. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ് എന്നിവരാണ് സമിതിയിലുള്ളത്. കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത ആറംഗങ്ങൾക്ക് പുറമെ മലപ്പുറം കലക്ടർ, ജില്ല പൊലീസ് മേധാവി, വിമാനത്താവള സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ് മേധാവി, കസ്റ്റംസ്, ഇമിഗ്രേഷൻ മേധാവികൾ, എയർലൈൻസ് പ്രതിനിധി, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി, പ്രത്യേക ക്ഷണിതാക്കളായ നാലുപേർ എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.