ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് ആവർത്തിച്ച് പൊലീസ്. വീട്ടിൽനിന്ന് കണ്ടെടുത്ത ഡയറി, സാഹചര്യത്തെളിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയെല്ലാം ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട നാരായണി ദേവിയുടെ മകൻ ലളിത് ഭാട്ടിയയാണ് മോക്ഷം തേടിയുള്ള ആത്മഹത്യക്ക് കുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. പിതാവ് മരിച്ചശേഷം ബിസിനസ് നടത്തിപ്പും കുടുംബത്തിെൻറ മേൽനോട്ടവും ലളിത് ഭാട്ടിയയാണ് ചെയ്തിരുന്നത്. 2015 മുതൽ വീട്ടിൽ ആഭിചാരക്രിയകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ലളിത് ഭാട്ടിയ എഴുതിയ വിവിധ ഡയറിക്കുറിപ്പുകളുണ്ട്്. കൂട്ടമരണത്തിന് തൊട്ടുമുമ്പ് വീട്ടിൽ ആഭിചാരക്രിയ നടന്നതിെൻറ തെളിവുകൾ ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് പത്തു പേരെ വീടിെൻറ ഗ്രില്ലിൽ തൂങ്ങിയ നിലയിലും ഒരാെള തറയിൽ മരിച്ചനിലയിലും കണ്ടെത്തിയത്. മതവിശ്വാസത്തിെൻറ പേരിൽ ഇത്രയും പേർ ഒരുമിച്ച് ജീവനൊടുക്കുമെന്ന് വിശ്വസിക്കാനാവില്ലെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാവരെയും പോലുള്ള മതവിശ്വാസമാണ് മരിച്ചവരും തങ്ങളുമൊക്കെ പിന്തുടർന്നതെന്ന് അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.