മലപ്പുറം: 'കേളി മികന്തൊരു നാട്ടിൽ കാൽപന്തിെൻറ നാട്ടിൽ, മലപ്പുറമെന്നൊരു നാട്ടിൽ കളിയെ നെഞ്ചേറ്റുന്നൊരു നാട്...' ലോകകപ്പിന് ആവേശമേകാൻ മലപ്പുറം നഗരത്തിൽ ഗാനവുമായി ഒരുകൂട്ടം സംഗീതപ്രേമികൾ. മലപ്പുറം രാജാജി മെഹ്ഫിൽ മാപ്പിളകല അക്കാദമിയുടെ നേതൃത്വത്തിലാണ് 'ഫുട്ബാളിെൻറ താളവും മാപ്പിളപ്പാട്ടിെൻറ ഈണവും' എന്ന പേരിൽ മുപ്പതോളം കലാകാരന്മാർ ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ഫുട്ബാൾ ഗാനം ആലപിച്ചത്. മലപ്പുറത്തിെൻറ കളങ്കമില്ലാത്ത ഫുട്ബാൾ പ്രണയം മാപ്പിള സംഗീതവുമായി കോർത്തിണക്കിയാണ് ഗാനമൊരുക്കിയത്. നാടുകൾ പലതാണെങ്കിലും സ്വന്തം വീട്ടുകാരെ പോലെയാണ് കളിക്കാരെന്നും പാട്ടിൽ പറയുന്നു. ഹനീഫ് രാജാജി രചനയും കെ.പി. ഹമീദ് സംഗീത സംവിധാനവും നിർവഹിച്ച ഗാനം മെഹ്ഫിൽ മാപ്പിളകല അക്കാദമിയിലെ നിസ്ബ, ഫഹദ്, ആദിൽ പന്തല്ലൂർ, ഫുഹാദ്, നിദ, ഷഹർബാനു, ഫെബിൻതാജ്, നാജിത തുടങ്ങിയവരാണ് ആലപിച്ചത്. ബ്രസീലിെൻറയും അർജൻറീനയുടെയും ജഴ്സികൾ അണിഞ്ഞാണ് പാട്ടുസംഘമെത്തിയത്. ഹമീദ് ഹാർമോണിയവും പി.ടി. മുസ്തഫ തബലയും വായിച്ചു. എം. ഹമീദ്, മജീദ് രണ്ടത്താണി, ഫിറോസ് മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.