മധുവി​െൻറ നീറുന്ന ഓർമയിൽ ചന്ദ്രിക കാക്കിയണിയുന്നു

പാലക്കാട്: ഉള്ളുപൊള്ളിക്കുന്ന മധുവി​െൻറ ഓർമയിൽ ചന്ദ്രിക നീതിയുടെ കാക്കിയണിയുന്നു. തിരുവനന്തപുരത്ത് 70 ആദിവാസി യുവതീയുവാക്കൾക്ക് മുഖ്യമന്ത്രി സിവിൽ പൊലീസ് ഓഫിസറായി നിയമന ഉത്തരവ് നൽകുമ്പോൾ അതിലൊരാൾ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവി​െൻറ സഹോദരി ചന്ദ്രികയാണ്. മധു കൊല്ലപ്പെട്ട ദിവസമായിരുന്നു ചന്ദ്രികയുടെ പരീക്ഷ. സഹോദര​െൻറ ഓർമകളിൽ മനസ്സുനീറിയാണ് അവർ പരീക്ഷയെഴുതിയത്. പാലക്കാട് ജില്ലയിലാണ് ചന്ദ്രികക്ക് നിയമനം ലഭിച്ചത്. ജില്ല റാങ്ക് പട്ടികയിൽ അഞ്ചാമതായിരുന്നു. മധു കൊല്ലപ്പെട്ട് ഒരുമാസത്തിന് ശേഷം ചന്ദ്രികയെ സിവിൽ പൊലീസ് ഓഫിസറായി തെരഞ്ഞെടുത്ത് ഔദ്യേഗികമായി അറിയിപ്പ് ലഭിച്ചിരുന്നു. ഫെബ്രുവരി 22നാണ് കേരളത്തെ നടക്കിയ സംഭവമുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടമാളുകൾ മർദിച്ച് അവശനാക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പൊലീസ് വാഹനത്തിൽവെച്ചായിരുന്നു മധുവി​െൻറ മരണം. സംഭവത്തിൽ 16 പ്രതികളാണ് അറസ്റ്റിലായത്. സഹായമായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ മധുവി​െൻറ മാതാവ് മല്ലിക്ക് നൽകി. ചന്ദ്രികയെ കൂടാതെ മറ്റൊരു സഹോദരിയും മധുവിനുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.