പാലക്കാട്: ജി.എസ്.ടി നെറ്റ്വർക്കിലെ സാങ്കേതിക പോരായ്മകൾക്കും പിഴവുകൾക്കും പരിഹാരമാവാത്തതിൽ പ്രതിഷേധിച്ച് ടാക്സ് കൺസൽട്ടൻറ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ മൗനജാഥയും ധർണയും നടത്തി. ചരക്കുസേവന നികുതി ഓഫിസിലേക്കായിരുന്നു ജാഥ. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. മണികണ്ഠൻ, ജില്ല പ്രസിഡൻറ് പ്രകാശ് ചാക്കോ, ജില്ല സെക്രട്ടറി എ.എം. സതീഷ്, സംസ്ഥാന സെക്രട്ടറി സി. രവീന്ദ്രൻ, എ. സുബ്രഹ്മണ്യൻ, സുധീർ ബാബു, സി.ജി. ശ്രീകുമാർ, പി. ഗോപി, ശിവദാസ് മാരാർ, സേതുമാധവൻ, ശിവദാസ്, ശ്രീഹരി, ജെ. രജിത്ത് തുടങ്ങിയവർ സംസാരിച്ചു. റിട്ടേൺ നടപടിക്രമങ്ങൾ ലഘൂകരിക്കുക, ഏക ഫോമിലാക്കുക, അനാവശ്യ പിഴകൾ ഒഴിവാക്കുക, നെറ്റ്വർക്കിെൻറ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് കാര്യക്ഷമമായി പ്രവർത്തനയോഗ്യമാക്കുക, കാലഹരണപ്പെട്ട നിയമങ്ങളുടെ പേരിൽ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അറ്റൻഡർ ഒഴിവ് പാലക്കാട്: ജില്ല ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന ബ്ലഡ് ബാങ്കിൽ ഒരു ബ്ലഡ് ട്രാൻസ്പോർട്ടേഷൻ വെഹിക്കിൾ അറ്റൻഡറെ താൽക്കാലികമായി ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത ഏഴാം തരം വിജയം. എസ്.എസ്.എൽ.സിക്ക് മുൻഗണന. വയസ്സ് 25 മുതൽ 35 വരെ. ആശുപത്രിയുടെ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിെൻറ ചേംബറിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.