പുലാമന്തോൾ: ജില്ലയിലെ 2016-17 വർഷത്തിലെ മികച്ച പഞ്ചായത്ത് സെക്രട്ടറിയായി പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി പി.കെ. ഖാലിദിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ സാമ്പത്തികവർഷം പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് പട്ടാമ്പി കൈപ്പുറം സ്വദേശിയായ പി.കെ. ഖാലിദിനെ മികച്ച സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2015 മുതൽ 2017 വരെയാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ഠിച്ചത്. തുടർന്ന് എടപ്പാളിലേക്ക് സ്ഥലം മാറി. സംസ്ഥാനതലത്തിൽ മികച്ച പഞ്ചായത്ത് സെക്രട്ടറിയായി മുമ്പും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുലാമന്തോൾ പഞ്ചായത്തിന് തുടർച്ചയായി ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം നേടാനായതിൽ ഇദ്ദേഹത്തിെൻറ പങ്കും നിസ്തുലമാണ്. എടപ്പാളിലെ പെര്‍ഫോമൻസ് ഓഡിറ്റ് സീനിയർ സൂപ്രണ്ട് തസ്തികയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.