കൊടക്കൽ പാടത്ത് തീപടർന്നു; വാഴകളും തെങ്ങിൻതൈകളും കത്തിനശിച്ചു

തിരുനാവായ: കൊടക്കൽ പാടത്ത് ഏക്കറുകളോളം വരുന്ന പുൽക്കാടുകൾക്ക് തീപിടിച്ച് വാഴകളും തെങ്ങിൻ തൈകളും കത്തിനശിച്ചു. നിരവധി ജീവികളുടെ ആവാസ കേന്ദ്രങ്ങളും ചാമ്പലായി. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തീപിടിത്ത കാരണം വ്യക്തമല്ല. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം വാർഷികാഘോഷം ഇന്ന് തിരുനാവായ: പരിസ്ഥിതി സംഘടനയായ റീഎക്കൗ ഒരുക്കുന്ന ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം കവിതയുടെ 64ാം വാർഷികാഘോഷവും കവിയരങ്ങും ബുധനാഴ്ച 3.30ന് നിള പാർക്ക് പരിസരത്ത് നടക്കും. 1954 ഫെബ്രുവരി 21നാണ് ഇടശ്ശേരിയുടെ ഈ കവിത പുറത്തിറത്തിറങ്ങിയത്. ഇന്നത്തെ നിളയും ഇടശ്ശേരിയുടെ ദീർഘദൃഷ്ടിയും വിഷയത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം വിഭാഗത്തിലെ ഡോ. ജെ. ഉണ്ണികൃഷ്ണൻ പിള്ള പ്രഭാഷണം നടത്തും. തെരഞ്ഞെടുക്കപ്പെട്ട കവികളുടെ നേതൃത്വത്തിൽ കവിതാർപ്പണവും ഇടശ്ശേരിക്കവിതയുടെ കൂട്ട പാരായണവും നടക്കും. ലോക മാതൃഭാഷ ദിനമായ ബുധനാഴ്ച മലയാള ഭാഷ പ്രതിജ്ഞയും ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.