എൻജി. വിദ്യാർഥികളു​െട ക്വാർട്ടേഴ്സിന് നേരെ അക്രമം; രണ്ടുപേർക്ക് പരിക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജ് വിദ്യാർഥികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് നേരെ രാത്രിയിലുണ്ടായ അക്രമത്തിൽ രണ്ടുപേർക്ക് പരിക്ക്. കോളജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലാണ് തിങ്കളാഴ്ച രാത്രി സംഘടിച്ചെത്തിയ വിദ്യാർഥികൾ അക്രമം നടത്തിയത്. നേരത്തെ എൻജിനീയറിങ് കോളജിലുണ്ടായ വിദ്യാർഥി സംഘർഷത്തി​െൻറ തുടർച്ചയാണെന്നാണ് വിലയിരുത്തൽ. വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്താണ് സംഭവം. ക്വാർട്ടേഴ്സിൽ ഉറങ്ങുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. കട്ടിലുകൾ, കസേരകൾ, പാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചു. പഠനോപകരണങ്ങളും ജനൽചില്ലുകളും തകർത്തു. അക്രമത്തെതുടർന്ന് വിദ്യാർഥികൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചു. മാസങ്ങൾക്ക് മുമ്പ് വിദ്യാർഥികളെ ആക്രമിച്ച കേസിൽ എസ്.എഫ്.ഐ വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കോളജിന് മുന്നിൽ എസ്.എഫ്.ഐ പഠിപ്പുമുടക്ക് സമരം നടത്തി. സസ്പെൻഡ് ചെയ്തവരെ കഴിഞ്ഞദിവസം തിരിച്ചെടുത്തിരുന്നു. അക്രമത്തിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് പരിക്കേറ്റവർ ആരോപിച്ചു. ഉടമ പരാതി നൽകിയതനുസരിച്ച് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.