എം.എസ്.എഫ് ചര്‍ച്ച സംഗമം

മലപ്പുറം: അരിയിൽ അബ്ദുൽ ഷുക്കൂറി​െൻറ രക്തസാക്ഷിത്വ ദിനത്തിൽ എം.എസ്.എഫ് 'അസഹിഷ്ണുതയുടെ രാഷ്ട്രീയം' മുദ്രാവാക്യത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ് ഉദ്‌ഘാടനം ചെയ്തു. ഫാരിസ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, കെ.എൻ. ഷാനവാസ്, സജീർ കളപ്പാടൻ, പി.പി. മുജീബ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് റാഷിദ് പുളിയാട്ടുകുളം, ഇ.കെ. റഹീം, നവാഫ് പൂക്കോട്ടൂർ, അഖിൽ കുമാർ ആനക്കയം, നവാസ് അരിമ്പ്ര, ജസീൽ പറമ്പൻ, കെ.വി.എം. മൻസൂർ, ലത്തീഫ് പറമ്പൻ, സുഹൈൽ വാലഞ്ചേരി, അഫ്സൽ പുൽപ്പറ്റ, ജാഫർ കോഡൂർ, നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് മലപ്പുറം എ.യു.പി സ്കൂൾ: ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് 1413 ൈകയെഴുത്തു മാസികകളുടെ പ്രകാശനം -വൈകു. 3.30 രശ്മി ചലച്ചിേത്രാത്സവം: പോസ്റ്റർ പ്രചാരണം മലപ്പുറം: രശ്മി രാജ്യാന്തര ചലച്ചിേത്രാത്സവത്തോടനുബന്ധിച്ച് കാമ്പസുകളിൽ പോസ്റ്റർ പ്രചാരണത്തിന് തുടക്കമായി. മലപ്പുറം ഗവ. കോളജ് യൂനിയൻ വനിത ഭാരവാഹികളുടെ നേതൃത്വത്തിൽ പെൺകുട്ടികൾ കോളജ് പരിസരത്ത് പോസ്റ്റർ പതിച്ചു. മാഗസിൻ എഡിറ്റർ എ.പി. ജിഷ്ണുത, ജീന, മുർഷിദ, വിദ്യ, ആദില എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.