കുടിവെള്ള പദ്ധതിക്ക് സമീപത്തുനിന്നും വെള്ളം ദുരുപയോഗം ചെയ്യുന്നത് നിർത്തണമെന്ന്

മഞ്ചേരി: വേനൽ കടുത്തതോടെ പ്രതിസന്ധിയിലായ ആനക്കയം ശുദ്ധജല പദ്ധതി പ്രതിസന്ധി നേരിടുമ്പോഴും പദ്ധതിക്ക് സമീപത്തുനിന്നും റോഡ് നിർമാണത്തിനായി ജലമൂറ്റുന്നതായി പരാതി. ആനക്കയത്ത് മൂന്നുവർഷം മുമ്പ് സ്ഥിരം തടയണ സ്ഥാപിച്ചിട്ടുണ്ട്. അതിനു മുമ്പ് വേനലിൽ ജലലഭ്യത കുറയുമ്പോൾ പമ്പിങ് നിർത്തിവെക്കലായിരുന്നു. തടയണ വന്നെങ്കിലും വേണ്ടത്ര വെള്ളമില്ല. ചെറിയ കുഴികളിൽ വെള്ളം നിർത്തേണ്ട സ്ഥിതിയാണ്. ഇവിടെനിന്നാണ് റോഡ് പണിക്കുവേണ്ടി ടാങ്കറിൽ ഇടതടവില്ലാതെ വെള്ളമൂറ്റുന്നത്. ആനക്കയം പഞ്ചായത്തിൽ ഉൾപ്രദേശങ്ങളിലും മഞ്ചേരി നഗരസഭയിൽ കുന്നത്തമ്പലം ഭാഗത്തും ആനക്കയം പദ്ധതിയിലെ വെള്ളമാണ് വിതരണം ചെയ്യുന്നത്. വെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാൻ ജല അതോറിറ്റിയും സന്നദ്ധമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വേനൽ രൂക്ഷമായതിനാൽ കുടിവെള്ള ആവശ്യത്തിനല്ലാതെ പുഴവെള്ളമൂറ്റുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.