ഭക്ഷ്യവിഭവങ്ങളെ വംശീയ ആയുധമാക്കാനുള്ള ശ്രമം പരാജയപ്പെടും -പ്രൊഫ. ഫാബിയോ പരസികോളി തേഞ്ഞിപ്പലം: ലോകമെങ്ങും വൈവിധ്യമാര്‍ന്ന ഭക്ഷണരുചികളും ശൈലികളും രൂപപ്പെട്ടത് പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണെന്നും ഏതെങ്കിലും മതത്തിനോ ജാതിക്കോ വര്‍ഗത്തിനോ ഭക്ഷണകാര്യത്തില്‍ പ്രത്യേക കുത്തക സ്ഥാപിക്കാന്‍ കഴിയില്ലെന്നും ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഭക്ഷ്യപഠനവിഭാഗം പ്രൊഫസര്‍ ഫാബിയോ പരസികോളി പറഞ്ഞു. ഭക്ഷണത്തിെൻറ ചരിത്രം എന്ന വിഷയത്തില്‍, സംസ്ഥാന സർക്കാറിെൻറ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍ അധ്യക്ഷനായി. ഡോ. എം.പി. മുജീബ് റഹ്മാന്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.