പ്രകാശ് ജർവലിനെയാണ് ചൊവ്വാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത് ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചെന്ന പരാതിയിൽ ആം ആദ്മി പാർട്ടി എം.എൽ.എ അറസ്റ്റിൽ. പ്രകാശ് ജർവലിനെയാണ് ചൊവ്വാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. ആം ആദ്മി പാർട്ടി എം.എൽ.എമാർ തന്നെ കൈയേറ്റം ചെയ്തതായി കാണിച്ച് ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ലഫ്. ഗവർണർ അനിൽ ബെയ്ജാലിന് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തിങ്കളാഴ്ച വൈകീട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വീട്ടിൽവെച്ച് എം.എൽ.എമാരായ അജയ് ദത്ത്, പ്രകാശ് ജർവൽ എന്നിവർ കൈയേറ്റം ചെയ്തതായാണ് പരാതി. എന്നാൽ, സംഭവം മുഖ്യമന്ത്രിയുടെ ഒാഫിസ് നിഷേധിച്ചെങ്കിലും െഎ.എ.എസ് അസോസിയേഷൻ ഒാഫ് ഡൽഹി പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിലും സമ്മതത്തോടെയുമാണ് ആക്രമണമുണ്ടായതെന്ന് സംഘടന ആരോപിച്ചു. ചീഫ് സെക്രട്ടറിയുടെ തലക്ക് അടിക്കുകയാണുണ്ടായത്. ഇത് ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ്. ഉത്തരവാദിയായവർക്കെതിരെ നടപടിയെടുക്കുംവരെ ചട്ടപ്പടി േജാലിയെടുക്കുമെന്ന് അറിയിച്ച സംഘടന, പണിമുടക്കില്ലെന്ന് പറഞ്ഞു. തുടർന്നാണ് അറസ്റ്റുണ്ടായത്. എന്നാൽ, ആപ് നേതാവ് അതിഷി മർലീന വ്യത്യസ്തമായ ചിത്രമാണ് നൽകുന്നത്. ആധാർ നടപ്പാക്കിയ പ്രശ്നത്തിൽ കഴിഞ്ഞ മാസം രണ്ടര ലക്ഷം കുടുംബങ്ങൾക്ക് റേഷൻ കിട്ടിയില്ല. ഇതുമായി ബന്ധെപ്പട്ട് മുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചീഫ് സെക്രട്ടറി വിസമ്മതിച്ചു. തനിക്ക് ലഫ്. ഗവർണറോട് മറുപടി പറയാൻ മാത്രമാണ് ബാധ്യതയെന്നും എം.എൽ.എമാരോടോ മുഖ്യമന്ത്രിയോടോ അത്തരം ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി എം.എൽ.എമാരോട് മോശം പരാമർശം നടത്തുകയും ചോദ്യങ്ങളിൽനിന്ന് മാറി സ്ഥലംവിടുകയുമായിരുന്നെന്ന് അതിഷി ആരോപിച്ചു. യോഗത്തിലെ തർക്കം ടി.വി പരസ്യം സംബന്ധിച്ചാണെന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ആക്രമണ വാർത്ത വന്നതോടെ വിമർശനവുമായി ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പിന്നാലെ, ഡൽഹി സെക്രേട്ടറിയറ്റിലെ നൂറിലേറെ ഉദ്യോഗസ്ഥർ സംസ്ഥാന പരിസ്ഥിതി മന്ത്രി ഇംറാൻ ഹുസൈനെ െഘരാവോ ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സെക്രേട്ടറിയറ്റിലെ ഒാഫിസിലേക്ക് പോകാൻ ലിഫ്റ്റിൽ കയറാനൊരുങ്ങിയ മന്ത്രിയെ ജീവനക്കാർ തടയുകയായിരുന്നു. പൊലീസ് സഹായത്തോടെയാണ് മന്ത്രി പോയത്. തന്നെ മർദിച്ചതായി കാണിച്ച് മന്ത്രി പൊലീസിൽ പരാതി നൽകി. ഹുസൈനോടും േപഴ്സനൽ സ്റ്റാഫിനോടും സമരക്കാർ ഉടക്കുന്ന ദൃശ്യം സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, അക്രമം നടന്നിട്ടില്ലെന്ന് ഡൽഹി ഗവ. എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചീഫ് സെക്രട്ടറിക്കെതിരെ ആരോപണവുമായി എം.എൽ.എ അയജ് ദത്ത് പൊലീസ് കമീഷണർക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. അൻഷു പ്രകാശ് തനിക്കും എം.എൽ.എ പ്രകാശ് ജർവലിനുമെതിരെ മോശം ഭാഷയിൽ സംസാരിക്കുകയും ജാതി പരാമർശം നടത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.