പിതാവി​െൻറ കൺമുന്നിൽ മകന്​ ദാരുണാന്ത്യം

മലപ്പുറം: മകനെ മരണം തട്ടിയെടുക്കുേമ്പാൾ ജീവൻ രക്ഷിക്കാനാവാതെ നിസ്സഹായനായി പിതാവ്. മൊറയൂർ വട്ടപൊയിലിലെ കൃഷിസ്ഥലത്ത് 27കാരനായ അഫീഫ് അബ്ദുറഹ്മാ​െൻറ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീണത് പിതാവ് പ്രഫ. എ.പി. അബ്ദുൽ വഹാബി​െൻറ കൺമുന്നിൽെവച്ചായിരുന്നു. തെങ്ങ് ദേഹത്തുനിന്ന് മാറ്റി മകനെ രക്ഷിക്കാൻ പിതാവിനും ഒപ്പമുള്ള തൊഴിലാളിക്കുമായില്ല. വലിയ തെങ്ങുതടി ശരീരത്തിൽനിന്ന് നീക്കാൻ ഇവർ ആവത് ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഇവർ നിലവിളിച്ചതിനെതുടർന്ന് നാട്ടുകാർ ഒാടിക്കൂടിയപ്പോഴേക്കും സമയമേറെ കഴിഞ്ഞു. മൊറയൂരിൽനിന്ന് മൂന്ന് കിലോമീറ്റേറാളം ഉള്ളിലുള്ള വിജനമായ കുന്നിൻപ്രദേശമായതിനാൽ പരിസരത്തൊന്നും ആൾതാമസമില്ല. ആളുകൾ വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും അഫീഫി​െൻറ ശരീരത്തിൽനിന്ന് രക്തം ഏറെ പോയിരുന്നു. രക്തത്തിൽകുളിച്ച് വേദനകൊണ്ട് പുളയുന്ന അഫീഫിനെ രക്ഷിക്കാൻ നാട്ടുകാർക്കും ഏറെ പണിപ്പെടേണ്ടിവന്നു. മണ്ണുനീക്കിയാണ് തെങ്ങിൻതടി ഉയർത്തി അഫീഫിനെ എടുത്തത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആംബുലൻസിൽ കൊണ്ടോട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പകൽ അഞ്ച് പണിക്കാർ ഇവിടെ ഉണ്ടായിരുന്നു. രാജൻ എന്ന ഒരു തൊഴിലാളി ഒഴിച്ച് എല്ലാവരും വൈകീട്ട് അഞ്ചോടെ പോയിരുന്നു. ഉച്ചയോടെയാണ് അബ്ദുൽ വഹാബും മകനും പാണമ്പ്രയിലെ വീട്ടിൽനിന്ന് കൃഷിസ്ഥലത്ത് എത്തിയത്. വഹാബി​െൻറ ഭാര്യ റസിയയുടെ കുടുംബ ഒാഹരിയായി കിട്ടിയ ഭൂമിയാണിത്. ഇവിടെ തെങ്ങിന് തടംതുറക്കുന്ന പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. മീൻ വളർത്താൻ കുളം നിർമിക്കാനും പദ്ധതി ഉണ്ടായിരുന്നു. ഇതി​െൻറ പ്രാരംഭ ജോലികൾ നടന്നുവരികയായിരുന്നു. തടംതുറന്ന് തെങ്ങിന് വളം ഇട്ടിരുന്നു. മറിഞ്ഞുവീണ തെങ്ങി​െൻറ തടിക്ക് കേടുണ്ടായിരുന്നു. പറമ്പിൽ വിശ്രമിക്കുകയായിരുന്ന അഫീഫി​െൻറ ദേഹത്തേക്ക് ഇത് പൊടുന്നനെ മറിഞ്ഞു വീഴുകയായിരുന്നു. വെളിമുക്ക് ക്രസൻറ് സ്കൂൾ മുൻ അധ്യാപകനായിരുന്നു അഫീഫ് അബ്ദുറഹ്മാൻ. അഫീഫി​െൻറ അവസാന ഫേസ്ബുക്ക് പോസ്റ്റും സഹ അധ്യാപകനായിരുന്ന ഒരാളുടെ വിയോഗവുമായി ബന്ധപ്പെട്ടതായിരുന്നു. ജൂലൈ 28നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇൗ സ്കൂളിലെ ഷൗക്കത്തലി മാസ്റ്ററെ കുറിച്ചായിരുന്നു പോസ്റ്റ്. 'നമ്മുടെ സ്കൂളിലെ അധ്യാപകനും ഏറെ പ്രിയങ്കരനുമായ ഷൗക്കത്തലി ഉസ്താദ് നമ്മോട് വിടപറഞ്ഞു. പരലോക മോക്ഷത്തിന് പ്രാർഥിക്കുക' എന്നായിരുന്നു ചിത്രസഹിതമുള്ള പോസ്റ്റിൽ അഫീഫ് കുറിച്ചിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.