മതവിജ്ഞാന സദസ്സിന് തുടക്കം

എടപ്പാള്‍: അണ്ണക്കമ്പാട് മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന മതവിജ്ഞാന സദസ്സിന് തുടക്കമായി. ദുആ സമ്മേളനം മതപണ്ഡിതൻ മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മസ്ജിദ് ഇമാം അബ്ദുറഹ്മാൻ അഹ്സനി അധ്യക്ഷത വഹിച്ചു. എടപ്പാൾ ചുങ്കം മഹല്ല് ഖതീബ് മുഹമ്മദ് ഹനീഫ് മഹ്ളരി ഉദ്ഘാടനം ചെയ്തു. ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തി. സക്കരിയ ബദരി, എ.വി.എ. അസീസ് മൗലവി, ബഷീർ റഹ്മാനി, കെ.വി. മുഹമ്മദ് കുട്ടി, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ചക്കായിൽ അലി സംസാരിച്ചു. മേയ് 30ന് രാത്രി എട്ടിന് ശിഹാബുദ്ദീൻ അമാനി മുവാറ്റുപുഴയുടെ പ്രഭാഷണത്തോടെ സമാപിക്കും. മുസ്ലിം ലീഗ് സമ്മേളനം എടപ്പാൾ: തലമുണ്ട മേഖല മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി. മുഹമ്മദ് പതാക ഉയർത്തി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. വി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു. റഫീക്ക് പിലാക്കൽ, ടി.കെ. അലി, കെ.വി. ബാവ, മുഹമ്മദ്, അബുഹാജി എന്നിവർ സംസാരിച്ചു. ഗാനാലാപന ശില്‍പശാല എടപ്പാള്‍: ഗോൾഡൻ െഫ്രയിം എടപ്പാളി​െൻറ ഗാനാലാപന ശില്‍പശാല 'സുസ്വരം' ഗാനാലാപന മേഖലയില്‍ പുതിയ മാര്‍ഗ ദീപമാകുന്നു. സിനിമ പിന്നണി ഗായകന്‍ വിശ്വനാഥൻ നേതൃത്വം നല്‍കുന്ന ശില്‍പശാലയില്‍ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പ്രായഭേദമന്യേ 60ൽപരം സംഗീത തൽപരരാണ് പങ്കെടുക്കുന്നത്. എടപ്പാള്‍ മേഖലയിലെ കലാകാരന്മാരുടെ കൂട്ടായ്മയാണ് ഗോള്‍ഡന്‍ ഫ്രെയിം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.