കച്ചേരിക്കുന്ന് അറബി തങ്ങൾ മഖാം ഉറൂസിന് തുടക്കം

ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മുഹമ്മദ് സാലി മിഅറബി തങ്ങൾ മഖാം ഉറൂസ് ആരംഭിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൊഹ്മൂൻ ഹുദവി മുഖ്യാതിഥിയായി. വി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് പാലക്കൽ ബാപ്പുട്ടി ഹാജി പതാക ഉയർത്തി. ഖത്തീബ് അബു സ്വാലിഹ് അൻവരി സിയാറത്തിന് നേതൃത്വം നൽകി. പ്രഭാഷണ സമ്മേളനം നഗരസഭ വൈസ് ചെയർമാൻ കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. അൻവർ മുഹയുദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഇഖ്ബാൽ ദുറാനി, നസീമദ്ദീൻ, പാറയിൽ മുഹമ്മദലി, മാനുട്ടി മാട്ടര, വി.പി. ബഷീർ എന്നിവർ സംസാരിച്ചു. മേയ് രണ്ടിന് നടക്കുന്ന ദിക്റ് മജ്്ലിസ് സമസ്ത ജില്ല പ്രസിഡൻറ് കെ.പി.സി. തങ്ങൾ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. അൻവർ ഫൈസി തിരൂർക്കാട് മുഖ്യാതിഥിയായിരിക്കും. സൗഹൃദ സംഗമം ഇന്ന് ചെർപ്പുളശ്ശേരി: ജമാഅത്തെ ഇസ്ലാമി ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം ഞായറാഴ്ച വൈകീട്ട് നാലിന് പൊട്ടച്ചിറ ഹുദ സേവന കേന്ദ്രത്തിൽ നടക്കും. എം.കെ. മുഹമ്മദ്, ബുശൈർ ശർഖി എന്നിവർ സംസാരിക്കും. വിവാഹം ചെർപ്പുളശ്ശേരി: എഴുവന്തല കുന്നത്ത് വീട്ടിൽ രാമചന്ദ്ര​െൻറ (കുട്ടൻ ബി.എസ്.എൻ.എൽ) മകൾ ഗ്രീഷ്മയും പാലപ്പുറം ചിനക്കത്തൂർ പൊരുതിയിൽ വീട്ടിൽ ജയചന്ദ്ര​െൻറ മകൻ വിജേഷും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.