പത്മശാലിയ സംഘം ജില്ല സമ്മേളനം ഇന്ന്​

മലപ്പുറം: കേരള പത്മശാലിയ സംഘം ജില്ല സമ്മേളനം ഞായറാഴ്ച പരപ്പനങ്ങാടി ചെട്ടിപ്പടി പുത്തൻതെരു മഹാഗണപതി േക്ഷത്ര മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും നടക്കും. ജില്ല സെക്രട്ടറി സി. സേതുമാധവൻ, ചിറക്കൽ വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.