മാച്ചാംതോട് തൊഴുത്തിൻകുന്നിൽ ഇനി ആഫ്രിക്കൻ കുറ്റിക്കാച്ചിൽ വിളയും

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മാച്ചാംതോട് തൊഴുത്തിൻകുന്ന് അയൽസഭ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ ഭക്ഷ്യസുരക്ഷ സ്വയംപര്യാപ്തത ഗ്രാമം പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ കുറ്റിക്കാച്ചിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം. രാജഗോപാൽ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് കൃഷി അസി. ഡയറക്ടർ സി.എസ്. അജിത്കുമാർ മുഖ്യാതിഥിയായി. തച്ചമ്പാറ കൃഷി ഓഫിസർ എസ്. ശാന്തിനി പദ്ധതി വിശദീകരണം നടത്തി. മുൻ മണ്ണാർക്കാട് കൃഷി അസി. ഡയറക്ടർ ഇ.കെ. യൂസുഫ് മികച്ച അടുക്കളത്തോട്ടം വിജയികൾക്ക് സമ്മാനദാനം നടത്തി. കരിമ്പ കൃഷി ഓഫിസർ പി. സാജിദലി ക്ലാെസടുത്തു. ആത്മ സൊസൈറ്റി ട്രഷറർ എം. ഹമീദ് ഹാജി, കൃഷി അസി. ഓഫിസർ ശെന്തിൽ എന്നിവർ സംസാരിച്ചു. ഉബൈദുല്ല എടായ്ക്കൽ സ്വാഗതവും പരമേശ്വരി നന്ദിയും പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രമായ സി.ടി.സി.ആർ.ഐ വികസിപ്പിച്ചെടുത്ത പുതിയ ഇനം കുറ്റിക്കാച്ചിലി​െൻറ മധ്യ കേരളത്തിലെ പരീക്ഷണ തോട്ടമായി മാച്ചാംതോട് അയൽസഭയുടെ പരിധിയിലെ വീടുകളെ െതരഞ്ഞെടുത്തതി​െൻറ ഭാഗമായാണ് ഓരോ വീടുകളിലും കുറ്റിക്കാച്ചിൽ കൃഷി ചെയ്യുന്നത്. അടിക്കുറിപ്പ്: മാച്ചാംതോട് ആഫ്രിക്കൻ കുറ്റിക്കാച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത വിതരണം ചെയ്യുന്നു /PW File Kalladikode Kuttika chil
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.