നിലമ്പൂരിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 32,000 രൂപയും കവർന്നു

നിലമ്പൂർ: നിലമ്പൂരിൽ അടച്ചിട്ട വീട്ടിൽനിന്ന് 25 പവനോളം സ്വർണാഭരണങ്ങളും 32,570 രൂപയും കവർന്നു. നിലമ്പൂർ ജില്ല ആശുപത്രിക്ക് സമീപം ആയിരവല്ലിയിലെ തെക്കേതില്‍ ആശ ജയരാജി‍​െൻറ വീട്ടിലാണ് മോഷണം നടന്നത്. ആശയും മക‍​െൻറ ഭാര്യ ഡോ. അണിമയും നാല് ദിവസങ്ങളായി തൃശൂരിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നതു കണ്ടത്. മുറികളിലെ അലമാര കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലായിരുന്നു. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മട്ടൻ കറിയും ചോറും മോഷ്ടാക്കൾ അകത്താക്കിയിട്ടുണ്ട്. വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വിവരമറിയിച്ചതിനെത്തുടർന്ന് നിലമ്പൂര്‍ സി.ഐ കെ.എം. ബിജുവി‍​െൻറ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി ശാസ്ത്രീയ പരിശോധനകളും നടത്തി. നഷ്ടപ്പെെട്ടന്ന് കരുതിയ ബാങ്ക് രേഖകളും ചെക്ക് ലീഫുകളും മറ്റും പൊലീസ് പരിശോധനയിൽ കണ്ടെത്തി. അലമാരയിൽനിന്ന് വലിച്ചിട്ട തുണികള്‍ മണം പിടിച്ച പൊലീസ് നായ് മീറ്ററുകള്‍ക്കകലെ നിർമാണ പ്രവൃത്തി നടക്കുന്ന ഒരു വീടിനു സമീപം വരെ പോയി മടങ്ങി. സംഘത്തിൽ ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.