നികുതി പിരിവ്​: കരുളായി ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

കരുളായി: 100 ശതമാനം നികുതി പിരിച്ചെടുക്കുകയും 100 ശതമാനം പദ്ധതിവിഹിതം ചെലവഴിക്കുകയും ചെയ്ത ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാർ പുരസ്കാരം കരുളായി പഞ്ചായത്ത് സാരഥികൾ ഏറ്റുവാങ്ങി. ജില്ലയില്‍നിന്ന് 19 പഞ്ചായത്തുകളാണ് അര്‍ഹരായത്. കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് കരുളായി പഞ്ചായത്തിനാണ് അംഗീകാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പഞ്ചായത്ത് അംഗങ്ങളെ പുരസ്കാരവും ശിൽപവും നല്‍കി ആദരിച്ചു. കരുളായി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍, വൈസ് പ്രസിഡൻറ് കെ. ഷെരീഫ, അക്കൗണ്ടൻറ് ശിവദാസന്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.