ജലനിധി യാഥാർഥ്യമാകുമ്പോൾ യു.ഡി.എഫിൽ ഹാലിളക്കം തുടങ്ങിയെന്ന്

ചേലേമ്പ്ര: ജലനിധി യാഥാർഥ്യത്തിലേക്ക് എത്തുമ്പോൾ യു.ഡി.എഫിൽ ഹാലിളക്കം തുടങ്ങിയെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. വ്യവസായ വകുപ്പുമായി നിരന്തരം ബന്ധപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് കാക്കഞ്ചേരിയിലെ കിൻഫ്രയുടെ 12 സ​െൻറ് സ്ഥലം ലഭിച്ചത്. അവിടെ ടാങ്ക് നിർമിക്കുന്നതിന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ടെൻഡർ നടപടികൾ പുരോഗമിച്ചുവരികയാണ്. കിൻഫ്രയിൽനിന്ന് കിട്ടുന്ന വെള്ളത്തി​െൻറ ലഭ്യതക്കനുസരിച്ച് 1600 കുടുംബങ്ങൾക്ക് ഇപ്പോൾ വെള്ളം നൽകിക്കൊണ്ടിരിക്കുകയാണ്. ഏകദേശം ഒരു മാസത്തിനുള്ളിൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ജലം എത്തിക്കുന്നതിന് ചേലേമ്പ്ര ഗ്രാമപഞ്ചായത്തും എസ്.എൽ.ഇ.സിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. പദ്ധതി യാഥാർഥ്യമാവുമെന്ന് ഉറപ്പായപ്പോൾ മുസ്ലിം ലീഗി​െൻറ നേതൃത്വത്തിൽ യു.ഡി.എഫ് പണി തടസ്സപ്പെടുത്തുന്നതിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ജലനിധിയുടെ എല്ലാ കുടിവെള്ള വിതരണവും നിയന്ത്രണവും എസ്.എൽ.ഇ.സിയുടെ ചുമതലയിലാണ്. വെള്ളം പ്രസിഡൻറി​െൻറ വാർഡിലേക്ക് മാത്രമാണ് നൽകുന്നതെന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് ഇവർ സംഘടിച്ചെത്തിയത്. ഒരു വാർഡിലേക്ക് മാത്രമായി ജലനിധിക്ക് വെള്ളം കൊടുക്കാൻ കഴിയില്ലെന്നും 18 വാർഡിലേക്കും കൂടി നാല് വാൾവാണ് ഉള്ളതെന്നും അറിയാത്തവരല്ല യു.ഡി.എഫുകാരെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.