ഫണ്ട്​ അനുവദിക്കുന്നതിൽ വിവേചനമെന്ന്​; നഗരസഭയിൽ വാഗ്വാദം

മലപ്പുറം: ഫണ്ട് അനുവദിക്കുന്നതിൽ വിവേചനമുണ്ടെന്ന പ്രതിപക്ഷ ആക്ഷേപത്തെ ചൊല്ലി നഗരസഭയിൽ വാഗ്വാദം. പ്രതിപക്ഷ കൗൺസിലർ ഹാജറ പുള്ളിയിലാണ് മൂന്നാംവാർഡിൽ പട്ടികജാതി ഫണ്ടനുവദിക്കുന്നതിൽ വിവേചനമുണ്ടെന്നും യു.ഡി.എഫ് വാർഡുകളിൽ കൂടുതൽ ഫണ്ടനുവദിച്ചതായും ആക്ഷേപം ഉന്നയിച്ചത്. വാർഡിലെ പട്ടികജാതി കോളനികളെ അവഗണിക്കുകയാണെന്നും ഇതിനെതിരെ കോളനി വാസികളെ നഗരസഭ ഒാഫിസിന് മുന്നിൽ കൊണ്ടുവന്ന് കുത്തിയിരിപ്പ് നടത്തുമെന്നും മെംബർ പറഞ്ഞു. എസ്.സി ഫണ്ട് നൽകുന്നതിൽ ഒരുവിധ അപാകതയുമില്ലെന്നും മൂന്നാംവാർഡിലും വീടുകൾക്കും മറ്റും ധനസഹായം നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സൻ സി.എച്ച്്. ജമീല പറഞ്ഞു. സാേങ്കതിക നടപടിക്രമം പാലിക്കുന്ന മുറക്ക് മാത്രമേ പദ്ധതിക്ക് ഫണ്ട് വെക്കാൻ പറ്റുകയുള്ളൂ. എസ്.സി ഫണ്ട് വിനിയോഗത്തിൽ പട്ടികജാതി വിഭാഗങ്ങൾ കൂടുതൽ അധിവസിക്കുന്ന മറ്റു വാർഡുകെളയും പരിഗണിക്കേണ്ടതുണ്ട്. ഫണ്ട് നൽകുന്നതിൽ നീതിപാലിച്ചില്ലെന്ന പരാതിയുമായി പ്രതിപക്ഷ കൗൺസിലർ മിർഷാദ് ഇബ്രാഹിമും രംഗത്തുവന്നു. കൗൺസിലിലുണ്ടായ ധാരണ അനുസരിച്ചുള്ള തുകക്കുള്ള പ്രവൃത്തികൾ അനുവദിച്ചിട്ടുണ്ടെന്നും തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ലെന്നും സ്ഥിരം സമിതി ചെയർപേഴ്സൻ മറിയുമ്മ ഷെരീഫ് പറഞ്ഞു. കാളന്തട്ട കോളനി റോഡ് നിർമാണത്തിന് അനുമതി നിഷേധിച്ച പട്ടികജാതി വകുപ്പ് ഒാഫിസർക്കെതിരെ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് പൊട്ടിത്തെറിച്ചു. കാളന്തട്ട പട്ടികജാതി കോളനിക്ക് സമീപം ഇതര വിഭാഗങ്ങളും താമസിക്കുന്നതിനാൽ പ്രവൃത്തിക്ക് എസ്.സി ഫണ്ട് അനുവദിക്കാൻ പറ്റില്ലെന്ന ഒാഫിസറുടെ നിലപാട് വസ്തുതക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർച്ച് 31ന് മുമ്പ് സമർപ്പിച്ചതും ക്യൂലിസ്റ്റിൽ ഉൾപ്പെടുത്തിയതുമായ ബില്ലുകളുടെ ഫണ്ട് ഇപ്പോഴും തടയപ്പെട്ട് കിടക്കുന്നതും കൗൺസിലിൽ ചർച്ചയായി. വീട് അറ്റകുറ്റപ്പണിക്കും മറ്റുമുള്ള ഒരു കോടിയിലേറെ രൂപയാണ് വിതരണം ചെയ്യാനാവാതെ കിടക്കുന്നെതന്നും ഇക്കാര്യത്തിൽ സർക്കാറിനുമേൽ സമ്മർദം വേണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. മാർച്ച് 31ന് മുമ്പുതന്നെ മുഴുവൻ ബില്ലുകളും സമർപ്പിച്ചിട്ടും വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള തുക നൽകാതിരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ക്യൂലിസ്റ്റിലുള്ള ബില്ലുകൾ തിരിച്ചുവാങ്ങാനും പുതിയ ബിൽബുക്കിൽ സമർപ്പിക്കാനും നിർദേശമുണ്ട്. 2018-19ലെ വാർഷിക പദ്ധതി ഫണ്ടിൽനിന്ന് ക്യൂലിസ്റ്റിലുള്ളവക്കുള്ള പണം എടുത്തുകൊടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ഇത് പദ്ധതി പ്രവർത്തനങ്ങളെയാകെ ബാധിക്കുെമന്നും കൗൺസിലർമാർ പറഞ്ഞു. സ്പിൽ ഒാവർ തുക പുതിയ പദ്ധതി ഫണ്ടിൽനിന്ന് എടുക്കാനുള്ള സർക്കാർ നിർദേശം പുതുമയുള്ളതല്ലെന്നും ഇൗ തുക പിന്നീട് അനുവദിച്ചുതരുമെന്നും പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ പറഞ്ഞു. പി.എം.എ.വൈ പദ്ധതിയിൽ വീട് നിർമാണം ആരംഭിച്ച 422 പേർക്ക് ലൈഫ് പദ്ധതിയുടേതിന് തുല്യമാക്കി തുക വർധിപ്പിച്ചുകൊടുക്കണമെന്ന് ഹാരിസ് ആമിയൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.