സന്‍സദ് ആദര്‍ശ് ഗ്രാമം: ചാലിയാര്‍ പഞ്ചായത്തില്‍ പദ്ധതികളൊരുങ്ങുന്നു

നിലമ്പൂര്‍: പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പദ്ധതികളൊരുങ്ങുന്നു. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സുരക്ഷ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. കാന്‍സര്‍, കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ്, പട്ടികവര്‍ഗ കോളനികളെ ബന്ധിപ്പിച്ചുള്ള ടെലി മെഡിസിന്‍ പരിപാടി, ആദിവാസികള്‍ക്ക് സിക്കിള്‍സെല്‍ അനീമിയ നിര്‍ണയ ക്യാമ്പും പ്രതിരോധവും രോഗ പ്രതിരോധ നടപടികള്‍, ഇമ്മ്യൂണൈസേഷന്‍ എന്നിവക്ക് ആവശ്യമായ ബോധവത്കരണ പരിപാടികള്‍ (ഐ.ഇ.സി), പി.എച്ച്.സി സബ് സ​െൻററുകളുടെ നവീകരണം, പി.എച്ച്.സിയില്‍ പൊതു സാനിറ്റേഷന്‍ യൂനിറ്റ്, ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോതെറപ്പി നടത്തുന്നതിനുള്ള കെട്ടിടം, ഫിസിയോതെറപ്പിക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കും. പട്ടികവർഗ കോളനികളില്‍ ക്യാമ്പ് നടത്തുമ്പോള്‍ മരുന്നുകള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍, ആയുർവേദ ആശുപത്രിയില്‍ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള അനലൈസറുകള്‍, ഡിസ്‌പെന്‍സറിക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ എന്നിവയും നല്‍കും. എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സോളാര്‍ പ്ലാൻറുകള്‍ സ്ഥാപിക്കുക, എല്‍.പി, യു.പി സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കാനുള്ള നടപടി, ഇടിവെണ്ണ സ​െൻറ് തോമസ് സ്‌കൂളിന് അടുക്കള നിർമിച്ച് നല്‍കുക, എല്ലാ സ്‌കൂളുകളിലും വേസ്റ്റ് ബിന്‍ നല്‍കുക, എല്‍.പി സ്‌കൂളുകളില്‍ ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍ നല്‍കുക, പിങ്ക് ടോയ്‌ലറ്റുകള്‍, എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കുട്ടികളില്‍ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള സംവിധാനം, മൈലാടി സ്‌കൂളിന് കെട്ടിടം, എല്ലാ സ്‌കൂളുകളിലും ഊര്‍ജ സേവാ അടുപ്പുകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.