വോട്ടർപ്പട്ടിക ക്രമക്കേട്: പൊന്നാനി നഗരസഭ ഉദ്യോഗസ്ഥരെ േപ്രാസിക്യൂട്ട് ചെയ്യാൻ നടപടി

മലപ്പുറം: വോട്ടർ രജിസ്േട്രഷൻ ചട്ടങ്ങളിലെ നടപടിക്രമങ്ങൾ പാലിക്കാതെ പൊന്നാനി നഗരസഭയിലെ അഴീക്കൽ വാർഡിൽ സമ്മതിദായകരുടെ പേര് ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ േപ്രാസിക്യൂട്ട് ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചു. ഇലക്ടറൽ രജിസ്േട്രഷൻ ഓഫിസർ കെ.കെ. മനോജ്, അസി. ഇലക്ടറൽ രജിസ്േട്രഷൻ ഓഫിസർ വി.വി. അരുൺകുമാർ എന്നിവർക്കെതിരെയാണ് കമീഷൻ കോടതിയെ സമീപിച്ചിരിക്കുന്നത്. വോട്ടർപ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് കോടതിയെ സമീപിക്കുന്നത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമാണ്. പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ എസ്.ടി.185/2018 ആയാണ് കേസ് പരിഗണിക്കുന്നത്. ക്രിമിനൽ നടപടി നിയമം 190, 200 എന്നീ വകുപ്പുകൾ പ്രകാരം കേരള മുനിസിപ്പാലിറ്റി ആക്ട് 84 എ ഇന്ത്യൻ ശിക്ഷാനിയമം 34 എന്നിവയിൽ പറയുന്ന കുറ്റങ്ങൾക്കാണ് കേസ്. 18 വയസ്സ് പൂർത്തിയാകാത്തവരെയും വാർഡിലെ സാധാരണ താമസക്കാരല്ലാത്തവരെയും ഉൾപ്പെടുത്തിയതായും നിരവധിപേരെ ഒഴിവാക്കിയതായും കമീഷൻ കണ്ടെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടിക 2017 നവംബർ 17ന് കമീഷൻ റദ്ദാക്കിയിരുന്നു. പിന്നീട് പുതിയ പട്ടികയനുസരിച്ചാണ് അഴീക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.