മാറാക്കരയിൽ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിൻ

കാടാമ്പുഴ: സാമൂഹിക പുരോഗതിയിലും വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിലും പൊതു വിദ്യാലയങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മാറാക്കര പഞ്ചായത്ത് സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരേക്കാട് ജി.എൽ.പി സ്കൂൾ മികവുത്സവ ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഈ മാസം പത്തിനാണ് പഞ്ചായത്തിലെ എല്ലാ ഗവൺമ​െൻറ്, എയ്ഡഡ് എൽ.പി, യു.പി, ഹൈസ്കൂളുകളുടേയും കീഴിൽ വിപുലമായ പരിപാടികൾക്ക് തുടക്കമായത്. കലാജാഥ, മികവുത്സവം, രക്ഷാകർതൃ സംഗമം എന്നീ പരിപാടികൾക്ക് അധ്യാപകരും ജനപ്രതിനിധികളും പി.ടി.എകളും നേതൃത്വം നൽകി. കലാജാഥയിൽ അംഗങ്ങളായ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥിക്കുള്ള സമ്മാനങ്ങൾ എം.എൽ.എ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വഹീദ ബാനു, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദലി പള്ളിമാലിൽ, അംഗങ്ങളായ വി. മധുസൂദനൻ, കെ.പി. നാരായണൻ, വി.പി. ഹുസൈൻ, സലീം മണ്ടായപ്പുറം, പി. ജാബിർ, പി.പി. ബഷീർ, കെ. നൗഷാദ്, ശ്യാമള ടീച്ചർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.