പൊലീസ്​ നിരപരാധികളെ വേട്ടയാടുന്നു ^വി.കെ. ശ്രീകണ്ഠൻ

പൊലീസ് നിരപരാധികളെ വേട്ടയാടുന്നു -വി.കെ. ശ്രീകണ്ഠൻ പാലക്കാട്: പാവപ്പെട്ടവർക്ക് നീതി നൽകേണ്ട പൊലീസ് രാഷ്ട്രീയം കളിച്ച് നിരപരാധികളെ വേട്ടയാടുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ. ശ്രീജിത്തി​െൻറ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നടത്തുന്ന നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യു.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.കെ. ശ്രീകണ്ഠൻ. ജില്ലയിൽ പിടിച്ചുപറിയും കൊള്ളയും നിർബാധം നടക്കുമ്പോൾ പൊലീസ് സേന നിഷ്ക്രിയമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പി. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എ. രാമസ്വാമി, പി.വി. രാജേഷ്, ടി.എ. അബ്ദുൽ അസീസ്, എസ്.എം. നാസർ, കെ. അരവിന്ദാക്ഷൻ, വി.കെ. നിശ്ചലാനന്ദൻ, കെ.എ. രഘുനാഥ്, വിജയൻ പൂക്കാടൻ, മനോജ് ചീങ്ങനൂർ, സി. ബാലൻ, വി. രാമചന്ദ്രൻ, കെ. ഭവദാസ്, പി.ആർ. പ്രസാദ്, കാജാ ഹുസൈൻ, വി.എ. നാസർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. റേഷൻ വ്യാപാരികൾ മാർച്ച് നടത്തി പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല സപ്ലൈകോ റീജനൽ ഒാഫിസിലേക്ക് റേഷൻ വ്യാപാരികൾ നടത്തിയ മാർച്ച് യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. പാലക്കാട് താലൂക്ക് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ചെയർമാൻ എ. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലക്കാട് ജില്ല സംയുക്ത സമരസമിതി ചെയർമാൻ ശിവദാസ് വേലിക്കാട്, സമരസമിതി ഭാരവാഹികളായ വി.കെ. ജയപ്രകാശ്, കെ.എം. അബ്ദുൽ സത്താർ, കെ. രാധാകൃഷ്ണൻ, വി.പി. രഘുനാഥ്, പി.എം. അബ്ദുൽ നാസർ, എൽ.എസ്. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.