നിയമനത്തിന് കോഴ; കലങ്ങിമറിഞ്ഞ് കോൺഗ്രസ്

പാലക്കാട്: കോൺഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന പാലക്കാട് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനം നടത്താൻ ശ്രമിച്ചെന്ന യൂത്ത് കോൺഗ്രസ് ആരോപണം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. ബാങ്ക് പ്യൂൺ പരീക്ഷ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗൂഢാലോചന സിദ്ധാന്തവും ആരോപണത്തിന് പിന്നിലെ ബി.ജെ.പി ബന്ധവുമാണ് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ആരോപിച്ചത്. പ്രതിഷേധം നടത്തിയവർ എതിരാളികളുടെ ചട്ടുകമായി എന്ന ഡി.സി.സി പ്രസിഡൻറി​െൻറ വിമർശനം ജില്ല നേതൃത്വത്തിലെ പ്രമുഖർ മുഖവിലക്കെടുക്കുന്നില്ല. ബി.ജെ.പി ബന്ധം ആരോപിച്ച് പാർട്ടിക്കകത്ത് ഒറ്റപ്പെടുത്താനുള്ള പ്രസിഡൻറി‍​െൻറ തന്ത്രമായാണ് പ്രതിഷേധക്കാർ ഇതിനെ കാണുന്നത്. പ്രതിഷേധക്കാർക്ക് നേതൃത്വത്തിൽനിന്ന് കൂടുതൽ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിഷയത്തിൽ നേതാക്കൾ രണ്ട് തട്ടിലായതോടെ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീ‍യം കാലങ്ങൾക്ക് ശേഷം വീണ്ടും കലങ്ങി മറിയും. നഗരസഭയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനെ തകർക്കാനാണ് കോഴ ആരോപണം ഉയർത്തി കൊണ്ടുവരുന്നത് എന്നാണ് ഡി.സി.സി പ്രസിഡൻറ് വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. ഡി.സി.സി പ്രസിഡൻറി‍​െൻറ ആരോപണം പ്രതിഷേധക്കാർക്ക് മാനസിക പിന്തുണ നൽകുന്ന നഗരസഭയിലെ ഒരു മുതിർന്ന കൗൺസിലറേയും മറ്റൊരു മുതിർന്ന നേതാവിനേയും ലക്ഷ്യമിട്ടാണ്. പ്രതിഷേധക്കാർക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന ഡി.സി.സി പ്രസിഡൻറി‍​െൻറ പ്രഖ്യാപനത്തെ ഈ നേതാക്കൾ തള്ളുന്നു. അഴിമതിക്കെതിരെ നിലപാടെടുത്തതി‍​െൻറ പേരിൽ ഒരാളേയും പുറത്താക്കാനുള്ള അധികാരം ഡി.സി.സി പ്രസിഡൻറിനില്ലെന്ന് ഇവരിൽ ഒരാൾ പറഞ്ഞു. നടപടിയെടുക്കുന്ന സാഹചര്യം ആസന്നമായാൽ എന്ത് വിലകൊടുത്തും അതിനെ തടയുമെന്നും പ്രതിഷേധക്കാരെ പിന്തുണക്കുന്ന നേതാക്കൾ പറയുന്നു. ബാങ്കി‍​െൻറ നിയമനങ്ങളെക്കുറിച്ചോ പ്രവർത്തനത്തെക്കുറിച്ചോ ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല എന്ന ഡി.സി.സി പ്രസിഡൻറി‍​െൻറ ആരോപണവും പൊളിയുകയാണ്. ഏപ്രിൽ 20ന് മരുത റോഡ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിന് വന്ന ഡി.സി.സി പ്രസിഡൻറിന് ബാങ്കിലെ നിയമനവുമായി ബന്ധപ്പെ പരാതി നൽകിയിട്ടുണ്ട്. ബാങ്ക് പ്രസിഡൻറ് ഉൾപ്പടെയുള്ളവർക്കും പരാതി നൽകിയെന്നും പ്രതിഷേധക്കാർ അറിയിച്ചു. അതോടെ ഡി.സി.സി. പ്രസിഡൻറി‍​െൻറ ആ വാദവും പൊളിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.