എല്ലാ വകുപ്പിലും ആഭ്യന്തര ഒാഡിറ്റ് കാര്യക്ഷമമാക്കാൻ മോണിറ്ററിങ് കമ്മിറ്റി

മഞ്ചേരി: സർക്കാർ വകുപ്പുകളിൽ ആഭ്യന്തര പരിശോധന സംവിധാനം കാര്യക്ഷമമാക്കുന്നതിന് നടപടി തുടങ്ങി. വകുപ്പുമേധാവിയോ അദ്ദേഹം നിർദേശിക്കുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനോ അധ്യക്ഷനായി ഒാഡിറ്റ് മോണിറ്ററിങ് കമ്മിറ്റി എല്ലാ വകുപ്പിലും രൂപവത്കരിക്കണമെന്നും ഫിനാൻസ് ഒാഫിസർ/ അക്കൗണ്ട്സ് ഒാഫിസർ, സീനിയർ സൂപ്രണ്ട്/ ജൂനിയർ സൂപ്രണ്ട് എന്നിവർ ഉൾപ്പെടുന്ന സമിതിയാണിത്. ജൂലൈ ഒന്ന് മുതൽ മൂന്ന് മാസത്തിലൊരിക്കൽ വകുപ്പിലെ ആഭ്യന്തര പരിശോധന സംഘത്തി‍​െൻറ പ്രവർത്തനങ്ങൾ വിലയിരുത്താനും ധനകാര്യ ആഭ്യന്തര പരിശോധന വിഭാഗത്തിന് നൽകണമെന്നും ധനവകുപ്പ് എക്സ്പെൻഡിച്ചർ സെക്രട്ടറി സർക്കുലറിൽ വിശദീകരിച്ചു. സീനിയർ സൂപ്രണ്ടോ ജൂനിയർ സൂപ്രണ്ടോ തലവനായി ആഭ്യന്തര പരിശോധന സംഘങ്ങളെ എല്ലാ വകുപ്പിലും നിയമിക്കണം. ഇതി‍​െൻറ മേൽനോട്ടം ഫിനാൻസ് ഒാഫിസർക്കായിരിക്കും. പി.എസ്.സിയുടെ അക്കൗണ്ട് ടെസ്റ്റുകളും വകുപ്പുതല പരീക്ഷയും വിജയിച്ചവരെ മാത്രമേ ഒാഡിറ്റ് സംഘത്തിൽ വെക്കാവൂ. വകുപ്പുതല വിജിലൻസ് നടപടി നേരിട്ടവരെ പരിഗണിക്കാൻ പാടില്ല. സർക്കാർ വകുപ്പുകളിൽ ഒാഡിറ്റ് സംഘങ്ങളെ ചുമതലപ്പെടുത്തി അത് പൂർത്തിയാക്കണമെന്ന് നേരത്തേ നിർദേശം നൽകിയിട്ടും നടപ്പാക്കാത്ത വകുപ്പുകളുടെ നടപടി ഗൗരവമായി കാണും. വകുപ്പുതല ആഭ്യന്തര പരിശോധന സംഘങ്ങൾ രൂപവത്കരിച്ചിട്ടില്ലെങ്കിൽ ഉടൻ രൂപവത്കരിച്ച് ജൂലൈ 31ന് മുമ്പ് റിപ്പോർട്ട് നൽകണം. നടപടിക്രമങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമ്പോൾ രേഖകളും വേണം. ആഭ്യന്തര പരിശോധനയിൽ ഗുരുതര ക്രമക്കേടുകളും അപാകതകളും ഉണ്ടെങ്കിൽ ഉത്തരവാദികളിൽനിന്ന് വിശദീകരണ വാങ്ങണം. നടപ്പാക്കിയ പദ്ധതികളെ കുറിച്ചാണെങ്കിൽ ഫയൽ മാത്രം നോക്കിയാൽ പോര. ഫീൽഡ് പരിശോധനയും വേണം. ഇത്തരത്തിൽ 20 ശതമാനമെങ്കിലും ഫീൽഡ് പരിശോധന നടത്തണം. ഒാഡിറ്റ് റിപ്പോർട്ടുകൾ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ തയാറാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിരമിക്കുന്ന സാഹചര്യമാണെങ്കിൽ അടിയന്തര സ്പെഷൽ ഒാഡിറ്റും നടത്തണം. ആഭ്യന്തര പരിശോധന സംഘങ്ങൾ കണ്ടെത്തുന്ന സാമ്പത്തിക ക്രമക്കേടുകൾ പൊതുവായി രേഖപ്പെടുത്താതെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥ​െൻറ പേര്, പദവി, കാലയളവ്, ഒാഡിറ്റ് തടസ്സമുള്ള തുക എന്നിവ റിപ്പോർട്ടിൽ വ്യക്തമാക്കണം. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.