ഈ വർഷത്തെ കുഞ്ചൻ അവാർഡ് ആർ.എൻ. പീറ്റക്കണ്ടിക്ക്

പത്തിരിപ്പാല: സംസ്ഥാന സാംസ്കാരിക വകുപ്പി​െൻറ കീഴിലുള്ള ലെക്കിടി കിള്ളികുർശിമംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകം നൽകുന്ന ഈ വർഷത്തെ കുഞ്ചൻ അവാർഡിന് കോഴിക്കോട് പുന്നശ്ശേരി പീറ്റക്കണ്ടി വീട്ടിൽ ആർ.എൻ. പീറ്റക്കണ്ടി (പി.കെ. രാമൻകുട്ടി) അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മേയ് അഞ്ചിന് കുഞ്ചൻ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ കാലക്കത്ത് ഭവനിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ ഇ. രാമചന്ദ്രൻ, സെക്രട്ടറി എ. ചന്ദ്രൻ കുട്ടി എന്നിവർ അറിയിച്ചു,
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.