കേരളത്തിന് കരുത്തേകി ക്യാപ്റ്റൻ

റിൻഷാദ് ദേശീയ സീനിയർ സ്കൂൾ ഫുട്ബാളിലെ മികച്ച ഗോൾ കീപ്പർ മലപ്പുറം: മുംബൈയിൽ സമാപിച്ച ദേശീയ സീനിയർ സ്കൂൾ ഫുട്ബാളിൽ കേരളം റണ്ണറപ്പായപ്പോൾ ടീമി​െൻറ മികച്ച പ്രകടനത്തിൽ വലിയ സംഭാവന നൽകിയവരിലൊരാൾ ക്യാപ്റ്റനും ഗോൾ കീപ്പറുമായ എം. റിൻഷാദ്. ഫൈനലിൽ ഡൽഹിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് കേരളം തോൽവി സമ്മതിച്ചെങ്കിലും ടൂർണമ​െൻറിലെ മികച്ച ഗോളിയായി റിൻഷാദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽനിന്ന് ആറുപേർ ടീമിലുണ്ടായിരുന്നു. ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസിലെ കെ. സുധീഷ്, അക്ബർ സിദ്ദീഖ്, അമൽ ഹമീദ്, ഇരിമ്പിളിയം എം.ഇ.എസ് സ്കൂളിലെ മുഹമ്മദ് സാലിം, എളങ്കൂർ പി.എം.എസ്.എ എച്ച്.എസ്.എസിലെ എ. വൈശാഖ് എന്നിവരാണ് മറ്റുള്ളവർ. ചോക്കാട് പരുത്തിപ്പറ്റ മാളിയേക്കൽ ഉമ്മറി​െൻറയും ഫാത്തിമ സുഹറയുടെയും മകനായ റിൻഷാദ് തിരുവനന്തപുരം സ​െൻറ് ജോസഫ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സഹോദരൻ: റിഷ്വാൻ. mplrs1 rinshad എം. റിൻഷാദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.