തലമുറ, കര്‍ഷക, കെ.എം.സി.സി, പ്രവാസി സംഗമങ്ങള്‍ ഇന്ന്

തിരൂരങ്ങാടി: മുസ്ലിം ലീഗ് നന്നമ്പ്ര പഞ്ചായത്ത് സമ്മേളനത്തി​െൻറ ഭാഗമായി തലമുറ, കര്‍ഷക, പ്രവാസി, കെ.എം.സി.സി സംഗമങ്ങള്‍ തിങ്കളാഴ്ച നടക്കും. രാവിലെ പത്ത് മുതല്‍ കൊടിഞ്ഞി ടിപ്ടോപ്പ് ഓഡിറ്റോറിയത്തില്‍ തലമുറ സംഗമം എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കര്‍ഷക സംഗമം നടക്കും. ഏഴിന് നടക്കുന്ന പ്രവാസി, കെ.എം.സി.സി സംഗമം ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ഇശല്‍ വിരുന്നും അരങ്ങേറും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കുണ്ടൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ വനിത ലീഗ് സമ്മേളനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.