ക്ലാസ്മേറ്റ് കൂട്ടായ്മ സഹപാഠിക്ക് സ്നേഹഭവനം ഒരുക്കും

നിലമ്പൂർ: പുതുതലമുറക്ക് സൗഹൃദത്തി‍​െൻറ പുതു സന്ദേശങ്ങൾ പകർന്നുനൽകുകയാണ് നിലമ്പൂരിലെ ക്ലാസ്മേറ്റ് കൂട്ടായ്മ. എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1985-86 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് സഹപാഠിക്ക് സ്നേഹഭവനം ഒരുക്കുന്നത്. ചന്തക്കുന്ന് ബംഗ്ലാവ്കുന്നിൽ നടന്ന ഒത്തുകൂടലിലാണ് സ്നേഹഭവനം നിർമിച്ചുനൽകാൻ തീരുമാനിച്ചത്. ബംഗ്ലാവ്കുന്നിൽ വൃക്ഷത്തൈ നട്ടാണ് ക്ലാസ്മേറ്റ് കൂട്ടായ്മ തുടങ്ങിയത്. കൂട്ടായ്മ പ്രസിഡൻറ് രാജൻ നമ്പൂരിപ്പൊട്ടി ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ തോട്ടുപൊയിൽ അധ്യക്ഷത വഹിച്ചു. തോമസ്കുട്ടി ചാലിയാർ മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ് രാമനാട്ടുകര, ഹരിദാസൻ വെണ്ടേക്കോട്, ഷൈലജ വടകര, ആരിഫ് നാലകത്ത്, ഹമീദ് ആനപ്പാറ, കരീം ആനപ്പാറ, പ്രദീപ് പാതാർ എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ എരഞ്ഞിമങ്ങാട്, ഷീജ നമ്പടാത്ത്, ഗീത നടുവത്ത്, ഷൈല ശ്രീകോവിലകത്തുമുറി, ടോമി നിലമ്പൂർ, ആൻസി, മിനി തുള്ളവനാനിക്കൽ, ബീന മേലാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി. രഘു മണ്ണുപ്പാടം, ശാരദ, രുഗ്മിണി, വസന്ത ബിന്ദു, സി.പി. മന്ത്ജുള എന്നിവർ സ്കൂൾ കാലത്തെ അനുഭവങ്ങൾ പങ്കിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.