'പൊലീസ് വേട്ട അവസാനിപ്പിക്കണം

വണ്ടൂർ: സോഷ്യൽ മീഡിയ ഹർത്താലി​െൻറ മറവിൽ നടക്കുന്ന പൊലീസ് വേട്ട അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ നിയോജക മണ്ഡലം പ്രതിനിധിസഭ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബാപ്പു ഡയമണ്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൽ ഹക്കീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറിമാരായ ടി.എം. ഷൗക്കത്ത്, ബാബുമണി കരുവാരക്കുണ്ട്, വുമൺ ഇന്ത്യ മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് ആരിഫ കെ. മുഹമ്മദലി, പി. റംല ഉബൈദ്, കെ. മൊയ്‌തീൻ, പി. സക്കീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.