ഫാറൂഖ് കോളജിന്​ ഹാട്രിക്​

ഗുരുവായൂർ: ബി സോണിൽ രണ്ടാം സ്ഥാനക്കാരായിട്ടും കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവ കിരീടം സ്വന്തമാക്കി കോഴിക്കോട് ഫാറൂഖ് കോളജ് ചരിത്രമെഴുതി. 155 പോയേൻറാടെയാണ് കിരീടനേട്ടം. കോഴിക്കോട് ദേവഗിരി സ​െൻറ് ജോസഫ് കോളജ് 118 പോയൻറുമായി രണ്ടാം സ്ഥാനം നേടി. ആതിഥേയ ജില്ലയുടെ അഭിമാനമായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് 106 പോയേൻറാടെ മൂന്നാം സ്ഥാനത്തെത്തി. വാശിയേറിയ പോരാട്ടത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തുടർച്ചയായ മൂന്നാം തവണയും ഫാറൂഖ് കോളജിലെ കുട്ടികൾ കലാകിരീടത്തിൽ മുത്തമിട്ടത്. ബി സോൺ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തായതോടെ 13 അപ്പീലുമായി സംഘാടകസമിതിയെ സമീപിച്ചെങ്കിലും തള്ളി. എന്നാൽ, അഞ്ച് ഇനങ്ങളിൽ മത്സരിക്കാൻ കോടതി അനുമതി നൽകിയത് കോളജിന് നേട്ടമായി. 15 വർഷത്തിനുശേഷമാണ് ബി സോണിലെ രണ്ടാം സ്ഥാനക്കാർ ഇൻറർ സോണിൽ കിരീടം നേടുന്നത്. അന്നും ജേതാക്കൾ ഫാറൂഖ് കോളജായിരുന്നു. കലാപ്രതിഭ പട്ടം രണ്ടുപേർ പങ്കിട്ടു. കൊടകര സഹൃദയ കോളജിലെ ആൻറണി വർഗീസും കോഴിക്കോട് ഫാറൂഖ് കോളജിലെ കെ.സി. വിവേകുമാണ് പ്രതിഭയായത്. പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ രഞ്ജിത സി. ഗോപാലാണ് കലാതിലകം. തൃശൂർ ശ്രീകേരളവർമ കോളജിലെ ഒ.എസ്. വിശാഖ് സർഗപ്രതിഭ ആയപ്പോൾ വയനാട് ഡബ്ല്യൂ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിലെ ടി. അബ്ദുസലാമാണ് സർഗപ്രതിഭ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.