മന്ത്രിയുടേത് ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമെന്ന് മുസ്​ലിം ലീഗ്

തിരൂർ: ഹർത്താൽ ദിവസം താനൂരിൽ കെ.ആർ ബേക്കറിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിലി‍​െൻറ പ്രസ്താവന വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണെന്ന് താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രശ്നമുണ്ടായാൽ സർവകക്ഷി യോഗം വിളിക്കാൻ നേതൃത്വം നൽകേണ്ട മന്ത്രി പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഒരു സമുദായത്തിന് മേൽ കെട്ടിവെക്കാൻ നടത്തിയ ശ്രമം സത്യപ്രതിജ്ഞ ലംഘനം കൂടിയാണെന്നും നേതാക്കൾ പറഞ്ഞു. അക്രമപ്രവർത്തനങ്ങളെ എല്ലാ രാഷ്ട്രീയ പാർട്ടികളും അപലപിച്ചിട്ടുണ്ട്. പൊലീസ് നോക്കിനിൽക്കെ ബേക്കറിയുടെ പൂട്ട് അടിച്ചുപൊളിച്ചത് സി.പി.എം പ്രവർത്തകരാണ്. ഹർത്താൽ ആക്രമണങ്ങളിൽ ലീഗി‍​െൻറ ഉത്തരവാദിത്തപ്പെട്ട ഒരു പ്രവർത്തകനും ഉൾപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് കെ.എൻ. മുത്തുക്കോയ തങ്ങൾ, സെക്രട്ടറി കെ. സലാം, ട്രഷറർ നൂഹ് കരിങ്കപ്പാറ, വൈസ് പ്രസിഡൻറ് അഡ്വ. പി.പി. ഹാരിഫ്, യൂത്ത് ലീഗ് പ്രസിഡൻറ് റഷീദ് മോര്യ, ഇസ്മയിൽ പത്തമ്പാട് എന്നിവർ പങ്കെടുത്തു. മദ്റസ വാർഷികം 23, 24 തീയതികളിൽ തിരൂർ: ഇരിങ്ങാവൂർ കുറുപ്പിൻപടി ഇർശാദുൽ മുസ്ലിമീൻ മദ്റസയുടെ 60ാം വാർഷികാഘോഷം 23, 24 തീയതികളിൽ നടക്കും. പാലക്കൽ മുഹമ്മദ് സാഹിബ് നഗറിൽ 23ന് വൈകീട്ട് ഏഴിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. 24ന് വൈകീട്ട് ഏഴിന് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ മൂസക്കുട്ടി ഹാജി പുളിക്കപ്പറമ്പിൽ, ഷംസുദ്ദീൻ ചാണയിൽ, ഇബ്രാഹിംകുട്ടി പുളിക്കപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. ഹജ്ജ് പഠന ക്യാമ്പ് 24ന് തിരൂർ: നിറമരുതൂർ പഞ്ചാരമൂല സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ 24ന് രാവിലെ എട്ട് മുതൽ ഹജ്ജ് പഠന ക്യാമ്പ് നടക്കും. സി.കെ. അബ്ദുൽബാരി മുസ്ലിയാർ നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ ഹാജി പി.കെ. അബ്ദുൽഹമീദ് മൗലവി, പി. ഇബ്രാഹിം മുസ്ലിയാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.