കുട്ടശ്ശേരി ഹിഫ്ളുൽ ഖുർആൻ സ്കൂൾ വാർഷികം സമാപിച്ചു

‌മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി ജാമിഅ ഇസ്ലാമിയക്ക് കീഴിൽ കുട്ടശ്ശേരിയിൽ പ്രവർത്തിക്കുന്ന ശംസുൽ ഉലമ സ്മാരക ഹിഫ്ളുൽ ഖുർആൻ സ്കൂൾ അഞ്ചാം വാർഷിക മൂന്നാം സനദ്ദാന സമ്മേളനം സമാപിച്ചു. ഈ വർഷം പുറത്തിറങ്ങിയ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ പതിനെട്ട് വിദ്യാർഥികളാണ് സ്ഥാപനത്തിൽനിന്ന് ഖുർആൻ മനഃപാഠമാക്കി പുറത്തിറങ്ങിയത്. സമാപനസമ്മേളനം പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ സനദ്ദാനം നിർവഹിച്ചു. സ്വാലിഹ് തങ്ങൾ പട്ടർകടവ് അധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അഡ്വ. എം. ഉമ്മർ എം.എൽ.എ, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ഹാഫിള് ഉസ്മാൻ ദാരിമി, അൻവർ കോയ തങ്ങൾ, ഉബൈദുല്ല ദാരിമി, ഹംസ ചെറുവണ്ണൂർ, കെ.പി. സിദ്ദീഖ് ദാരിമി, ഹസൻ ദാരിമി, സൈദലവി ദാരിമി, സി.കെ. അബ്ദുറഹ്മാൻ ഫൈസി, കെ.ബി. ഹംസ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.