കരിയർ ഗൈഡൻസ് സെമിനാർ

മേലാറ്റൂർ: എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡ് കൊമ്പംകല്ല് യൂനിറ്റിന് കീഴിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. കൊമ്പംകല്ല് ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം കാപ്പിൽ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം കമാലി അധ്യക്ഷത വഹിച്ചു. എം.ഇ.എ എൻജിനീയറിങ് കോളജ്‌ അസി. പ്രഫസർ സ്വാലിഹ് കരുവാരകുണ്ട് കരിയർ ഗൈഡൻസ് സെമിനാറിന് നേതൃത്വം നൽകി. മേലാറ്റൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗം അറബി പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അഭിഷ്ണക്ക് സി.എച്ച്. അബൂബക്കർ ഫൈസി ഉപഹാരം നൽകി. സ്കൂൾ പി.ടി.എ പ്രസിഡൻറ് മണ്ണറോട്ടിൽ അസ്‌കർ, ട്രെൻഡ് മേലാറ്റൂർ മേഖല സമിതി കൺവീനർ കെ.കെ. ജൗഹറുദ്ദീൻ, സി.എച്ച്. അലി, സി.എച്ച്. മുബശ്ശിർ, എം.കെ. അമീറലി ഫൈസി എന്നിവർ സംസാരിച്ചു. എ.കെ. മുഹമ്മദ് സുറൂർ സ്വാഗതവും സി.എച്ച്. ഫവാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.