തേക്ക് മുറിച്ച് കടത്തിയ നാലുപേർ അറസ്​റ്റിൽ

നിലമ്പൂർ: വനത്തിൽനിന്ന് തേക്ക് മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടിവണ്ണ പാറേകോട് കോളനിയിലെ രാമൻ (65), കുട്ടൻ (55), വിനോദ് (38), പാറേകോടിലെ ആശാരി േവലായുധൻ (60) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫിസർ പി. അബ്ദുൽ ലത്തീഫ് അറസ്റ്റ് ചെയ്തത്. 1978 തേക്ക് പ്ലാേൻറഷനിൽനിന്നാണ് ഉണങ്ങിയ തേക്ക് ഒരാഴ്ച മുമ്പ് മുറിച്ചുകടത്തിയത്. പ്രതികളിലൊരാളായ വിനോദി‍​െൻറ വീട് നിർമാണത്തിനായാണ് മരം മുറിച്ചത്. പ്രതികളെ വനം കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.