വാടകവീട്ടിൽ കഞ്ചാവ് കൃഷി; പശ്ചിമബംഗാൾ സ്വദേശി അറസ്​റ്റിൽ

ഒറ്റപ്പാലം: നഗരപരിധിയിലെ ജനവാസമേഖലയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ മെദിനിപ്പൂർ ജില്ലയിൽ ബർട്ടാന വില്ലേജിലെ ഉകിൽ അലി സാഹയാണ് (32) അറസ്റ്റിലായത്. ഈസ്റ്റ് ഒറ്റപ്പാലം കൂമ്പാരംകുന്ന് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലാണ് 22 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയത്. വീട്ടുടമ ഹോട്ടൽ ഉടമക്ക് വാടകക്ക് നൽകിയിടത്ത് ഉകിൽ അലി സാഹ ഉൾെപ്പടെ ഹോട്ടലിലെ ഏതാനും തൊഴിലാളികളാണ് താമസിച്ചിരുന്നത്. വീടി​െൻറ പിറകുവശത്താണ് ചെടികൾ വളർത്തിയിരുന്നത്. മാസങ്ങളുടെ വളർച്ചയാണ് ചെടികൾക്കുള്ളതെന്നാണ് നിഗമനം. കൂടെയുള്ളവരുടെ ചോദ്യങ്ങൾക്ക് ഔഷധസസ്യമാണെന്ന മറുപടിയാണ് നൽകിയിരുന്നത്. മറ്റൊരു ഉത്തരേന്ത്യൻ സ്വദേശിയെ ചോദ്യം ചെയ്തെങ്കിലും നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി ഉകിൽ അലി സാഹയെ പാലക്കാട്ടേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഒറ്റപ്പാലം സി.ഐ മുനീറിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാലക്കാട് എക്സൈസ് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷ്, എക്സൈസ് ഇൻസ്‌പെക്ടർ എം. സുരേഷ്, ഒറ്റപ്പാലം റേഞ്ച് എ.ഇ.ഐ എസ്. ബാലഗോപാലൻ എന്നിവരടങ്ങുന്ന സംഘത്തി​െൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.