അംബേദ്കർ ചിന്തകൾക്ക് പ്രസക്തി വർധിച്ചു –ഉബൈദുല്ല

മലപ്പുറം: വർത്തമാന സാഹചര്യത്തിൽ അംബേദ്കറുടെ ചിന്തകൾക്ക് പ്രസക്തി വർധിച്ചുവരുകയാണെന്നും യുവാക്കൾ അദ്ദേഹത്തി​െൻറ ജീവിതം മാതൃകയാക്കണമെന്നും പി. ഉബൈദുല്ല എം.എൽ.എ. ഡോ. ബി.ആർ. അംബേദ്കർ 127ാമത് ജന്മദിനാചരണ ഭാഗമായി സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച അനുസ്മരണ സമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല, ജില്ല സാമൂഹികനീതി ഓഫിസർ കെ. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിചയപ്പെടുത്തി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ലീഡ് ബാങ്ക് മാനേജർ കുഞ്ഞിരാമൻ, േപ്രാഗ്രാം ഓഫിസർ സി.ആർ. ലത, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ഗീതാലി, ഫിനാൻഷ്യൽ കൗൺസിലർ പി.പി. മാധവൻ നമ്പൂതിരി എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.