സീനിയര്‍ സിറ്റിസൺസ് യോഗം

നിലമ്പൂര്‍: സീനിയര്‍ സിറ്റിസൺസ് പതിനൊന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിറ്റിസൺസ് പ്രസിഡൻറ് കെ. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൺ പത്മിനി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, കൗൺസിലര്‍മാരായ എ. ഗോപിനാഥന്‍, പാലോളി മെഹബൂബ്, മുംതാസ് ബാബു, എന്‍. വേലുക്കുട്ടി, പി.എം. ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, ദേവശ്ശേരി മുജീബ് എന്നിവരും മാത്യു കാരാംവേലില്‍, എം.ടി. നിലമ്പൂര്‍ എന്നിവരും സംസാരിച്ചു. യു. ബാലകൃഷ്ണന്‍ സ്വാഗതവും കെ. മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു. സംഘടന സമ്മേളനവും നടത്തി. സാഹിത്യസമ്മേളനം, കലാപ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പടം:3- സീനിയര്‍ സിറ്റിസൺസ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.