കഠ്​വ, ഉന്നാവ സംഭവം ഇന്ത്യക്ക് നാണക്കേട് ^നാഷണൽ പാട്രിയോട്ടിൽ ഫോറം

കഠ്വ, ഉന്നാവ സംഭവം ഇന്ത്യക്ക് നാണക്കേട് -നാഷണൽ പാട്രിയോട്ടിൽ ഫോറം പാലക്കാട്: കശ്മീർ, ഉന്നാവ് സംഭവങ്ങളിൽ നാഷണൽ ട്രിയോട്ടിൽ ഫോറം ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വരാപ്പുഴ കസ്റ്റഡി മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബി. രാജേന്ദ്രൻ നായർ, കെ. അബൂബക്കർ, എസ്. കുമാരൻ, എം. അഖിലേഷ്കുമാർ, എസ്. രാധാകൃഷ്ണൻ, പി.എസ്. നാരായണൻ, ബി. വേലായുധൻ, കെ.എ. രഘുനാഥൻ, എസ്. അവീൻ, കെ. മൃത്യുഞ്ജയൻ എന്നിവർ സംസാരിച്ചു. ജപ്തി വിരുദ്ധ പ്രസ്ഥാനത്തിന് രൂപം കൊടുത്തു പാലക്കാട്: ബാങ്കുകളുടെ അന്യായ ജപ്തിക്ക് കർഷകർക്കും സാധാരണക്കാർക്കും എതിരെയുള്ള ജനദ്രോഹ ബാങ്കിങ് നയങ്ങൾക്കുമെതിരെ സംഘടിതമായ ചെറുത്തുനിൽപ്പ് ഉയർത്തിക്കൊണ്ടുവരാനായി ജനകീയ ജപ്തി വിരുദ്ധ പ്രസ്ഥാനത്തിന് രൂപം കൊടുത്തു. യോഗം പി.ജെ. മാന്വൽ ഉദ്ഘാടനം ചെയ്തു. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. സജീഷ് കുത്തനൂർ, സുകുമാരൻ മലമ്പുഴ എന്നിവർ സംസാരിച്ചു. ജനകീയ ജപ്തി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം വഹിക്കാൻ 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സുകുമാരൻ മലമ്പുഴ (പ്രസി.), രാജീവ് കേശവൻ (വൈ. പ്രസി.), എ.ജെ. രാജേഷ് (സെക്ര.), അനിൽ പല്ലശ്ശന (ജോ. സെക്ര.), സുദർശൻ (ട്രഷറർ). ഫോൺ: 9495201899.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.