ഇൻറർസോണിൽ ഇന്ന്

സ്റ്റേജ് ഒന്ന് (ചെണ്ട)- 9.00: തിരുവാതിരക്കളി, 12.00: പൂരക്കളി, 3.30: പരിചമുട്ടുകളി, 6.00: ഡ്രാമ ഇംഗ്ലീഷ് സ്റ്റേജ് രണ്ട് (മദ്ദളം)- 9.00: ക്ലാസിക്കൽ ഡാൻസ്, 1.30: മൈം, 3.30: ഭരതനാട്യം സ്റ്റേജ് മൂന്ന് (തുടി)- 9.00: നാടൻപാട്ട്, 1.00: ചാക്യാർകൂത്ത്, 6.00: സംസ്കൃതം നാടകം സ്റ്റേജ് നാല് (കൊമ്പ്)- 9.00: ലളിതഗാനം (ആൺ), 11.00: ലളിതഗാനം (പെൺ), 1.00: ശാസ്ത്രീയ സംഗീതം (ആൺ), 4.00: ശാസ്ത്രീയ സംഗീതം (പെൺ) സ്റ്റേജ് അഞ്ച് (കുറുങ്കുഴൽ)- 9.00: കൂടിയാട്ടം, 4.30: വിൻഡ് ഇൻസ്ട്രുമ​െൻറ് (വെസ്റ്റേൺ). സ്റ്റേജ് ആറ് (മിഴാവ്)- 9.00: സംഘഗാനം, 1.00: ദേശഭക്തിഗാനം, 3.00: മോണോആക്ട്, 5.00: മിമിക്രി അരിയന്നൂർ കുന്ന് ഇന്ന് ചിലങ്കയണിയും ഗുരുവായൂർ: കലയുടെ വർണ വസന്തം തീർക്കാൻ അരിയന്നൂർ കുന്ന് വ്യാഴാഴ്ച ചിലങ്കയണിയും. നൃത്തനൃത്യങ്ങളും സംഗീതവും അരങ്ങുവാഴുന്ന മൂന്ന് ദിനങ്ങളാണ് ഇനി ഇൻറർസോൺ കലോത്സവത്തിൽ. മേളപ്പെരുക്കമെന്ന് പേരിട്ട കലോത്സവത്തിലെ വേദികളായ കൊമ്പ്, കുഴൽ, തുടി, മിഴാവ്, മദ്ദളം എന്നിവയെല്ലാം സജീവമാകുന്നതോടെ ശ്രീകൃഷ്ണ കോളജ് കാമ്പസ് കലയുടെ തട്ടകമായി മാറും. രാവിലെ 11ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.യു. അരുണൻ എം.എൽ.എ മുഖ്യാതിഥിയാവും. സ്റ്റേജ് ഇതര മത്സരങ്ങളെല്ലാം ബുധനാഴ്ച സമാപിച്ചു. ശനിയാഴ്ചയാണ് കലോത്സവത്തിന് കൊടിയിറങ്ങുക. രണ്ടാം ദിവസം സ്റ്റേജിതര മത്സരങ്ങൾ അവസാനിച്ചപ്പോൾ 31 പോയേൻറാടെ കോഴിക്കോട് ഫാറൂഖ് കോളജ് ഒന്നാം സ്ഥാനത്താണ്. 20 പോയേൻറാടെ സ​െൻറ് ജോസഫ് ദേവഗിരിയാണ് രണ്ടാം സ്ഥാനത്ത്. 19 പോയൻറ് വീതം നേടി തൃശൂർ കേരള വർമയും പാലക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസും മൂന്നാം സ്ഥാനത്തുണ്ട്. നിഷിദ ആദ്യമായി വേദിയിൽ; ഒന്നാമതായി മടക്കം ഗുരുവായൂർ: മത്സരങ്ങൾ കണ്ട അനുഭവം മാത്രമുള്ള നിഷിദ, ആദ്യമായി മത്സരവേദിയിലെത്തിയപ്പോൾ നേടിയത് ഒന്നാം സ്ഥാനം. സ്കൂൾ തലത്തിലോ, കോളജ് തലത്തിലോ ഇന്നോളം മത്സരങ്ങളിൽ പങ്കെടുക്കാത്ത നിഷിദക്ക് താൻ ഒന്നാം സ്ഥാനക്കാരിയായെന്നത് വിശ്വസിക്കാനാവുന്നില്ല. തിരൂർക്കാട് നസ്റ കോളജിലെ ബി.എസ്സി മാത്്സ് മൂന്നാം വർഷ വിദ്യാർഥിനിയായ ടി. നിഷിദയാണ് ആദ്യമായി മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനക്കാരിയായത്. രംഗോലിയിലായിരുന്നു മത്സരിച്ചത്. സി സോണിലെ ഒന്നാം സ്ഥാനവുമായെത്തിയ നിഷിദ ഇൻറർസോണിലും വിജയം ആവർത്തിക്കുകയായിരുന്നു. ആശക്ക് അക്ഷരശ്ലോകത്തിൽ തെറ്റിയില്ല ഗുരുവായൂർ: എട്ടാം ക്ലാസ് മുതൽ അക്ഷരശ്ലോകത്തിൽ ഒന്നാം സ്ഥാനം നേടി വരുന്ന ആശ സുരേഷ് നായർ ഇൻറർസോണിലെ രണ്ടാമൂഴത്തിലും പതിവ് തെറ്റിച്ചില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥിനിയായ ആശ, അക്ഷരശ്ലോകത്തിലെ വിജയരഹസ്യം എന്താണെന്ന് ചോദിക്കുമ്പോൾ നൽകുന്ന ഉത്തരം 'താൻ ഇരിങ്ങാലക്കുടക്കാരിയായതിനാൽ'എന്നാണ്. അക്ഷര ശ്ലോകം മാത്രമല്ല, സംഗീതം, ചെണ്ട, ഇടക്ക, അഷ്ടപദി എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. ഈ കലാരൂപങ്ങളെല്ലാം അഭ്യസിക്കാൻ ഇരിങ്ങാലക്കുടയിൽ അവസരങ്ങളുള്ളതാണ് ത‍​െൻറ ഭാഗ്യമെന്ന് ആശ പറയുന്നു. ഇരിങ്ങാലക്കുട വെളുത്താട്ടിൽ സുരേഷ്കുമാറി​െൻറയും രാജിയുടെയും മകളാണ്. ബാൻഡ് മേളത്തിൽ കൊടകര സഹൃദയ കോളജി​െൻറ 'ഏകാ'ധിപത്യം! ഗുരുവായൂർ: ബാൻഡ് മേളത്തിൽ കൊടകര സഹൃദയ കോളജി​െൻറ 'ഏകാ'ധിപത്യം! എട്ട് ടീമുകളെങ്കിലും പങ്കെടുക്കേണ്ടിയിരുന്ന മത്സരത്തിന് എത്തിയത് സഹൃദയുടെ ടീം മാത്രം. മത്സരമില്ലാതെ വിജയികളായി പ്രഖ്യാപിച്ചെങ്കിലും ടീമി​െൻറ വാദ്യമികവ് ആസ്വദിക്കാൻ സംഘാടകർ സൗകര്യമൊരുക്കി. ശ്രീകൃഷ്ണയുടെ ഗ്രൗണ്ടിൽ കൊട്ടിത്തിമിർത്ത് തങ്ങൾ ഒന്നാം സ്ഥാനത്തിന് അർഹരാണെന്ന് പ്രഖ്യാപിച്ചാണ് സഹൃദയ സംഘം മടങ്ങിയത്. വരയിൽ താരമായി ശീതൾ ഗുരുവായൂർ: വരയിൽ താരമായി ശീതൾ. ഓയില്‍ കളര്‍ പെയിൻറിങിലും ജലച്ചായത്തിലും ദേവഗിരി സ​െൻറ് ജോസഫ്സിലെ ജെ.എസ്. ശീതൾ ഒന്നാം സ്ഥാനം നേടി. കൊളാഷിലും പെൻസിൽ ഡ്രോയിങിലും രണ്ടാം സ്ഥാനവും പോസ്റ്റർ നിർമാണത്തിൽ മൂന്നാം സ്ഥാനവും ശീതളിനുണ്ട്. സ്കൂൾ തലം മുതൽ തന്നെ സംസ്ഥാന മേളകളിൽ ചിത്രരചനയിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ഈ മിടുക്കി കഴിഞ്ഞ വർഷം ദേശീയ തലത്തിൽ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജലച്ചായ ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. രണ്ടാം ക്ലാസ് മുതൽ ചിത്രരചന ആരംഭിച്ചതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഡൽഹിയിൽ നടന്ന ചിത്രരചന മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ബാലുശേരിയിൽ ഹോട്ടൽ ബിസിനസ് ചെയ്യുന്ന ജയപ്രകാശി​െൻറയും സിന്ധുവി​െൻറയും മകളാണ്. പടം: ശീതൾ (File GVR Sheethal) പടം ജലച്ചായ മത്സരത്തിൽ ശീതൾ വരച്ച ചിത്രം (GVR Sheethal pict) പടം: ആശ സുരേഷ് നായർ (File GVR Inter Aksharaslokam Asha) പടം: നിഷിദ (FileGVR Inter Rangoli NISHITHA) പടം: ക്ലേ മോഡലിങ് മത്സരത്തിൽ നിന്ന് (GVR Inter Vishak Clay)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.