ടീൻസ് മീറ്റിന് തുടക്കം

വണ്ടൂർ: 'പടച്ചവ​െൻറ വീഥിയിൽ പടപ്പുകളുടെ നീതിക്കായ്' തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിൻ ഭാഗമായി വണ്ടൂർ, എടവണ്ണ ഏരിയകൾ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റ്-2018ന് തുടക്കമായി. ഈ വർഷം എസ്.എസ്.എൽ.സി പൂർത്തീകരിച്ച വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുക. എറിയാട് വനിത ഇസ്ലാമിയ കോളജ് അങ്കണത്തിൽ നടന്ന പരിപാടിയിൽ തൻശിഅ ഇസ്ലാമിക് അക്കാദമി ഡയറക്ടർ അജ്മൽ കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. വണ്ടൂർ ഏരിയ പ്രസിഡൻറ് ഫവാസ് അമ്പാളി അധ്യക്ഷത വഹിച്ചു. എടവണ്ണ ഏരിയ പ്രസിഡൻറ് കെ.പി. തൻവീർ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സലീം മമ്പാട്, മലർവാടി എസ്.ആർ.ജി അംഗം റഫീഖ് പോത്തുകല്ല്, ലൈഫ് കെയർ ഹോമിയോപതി ചീഫ് ഫിസിഷ്യൻ ഡോ. സി.ടി. ഹിഷാം ഹൈദർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച നടക്കുന്ന വിവിധ സെഷനുകളിൽ ജില്ല സെക്രട്ടറി അമീൻ മമ്പട്, മലർവാടി ജില്ല കോഓഡിനേറ്റർ അബ്ബാസലി പത്തപ്പിരിയം, മനശ്ശാസ്ത്ര പരിശീലകൻ ആഷിഖ് ഡെലീഷ്യസ് എന്നിവർ കുട്ടികളോട് സംവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.