ഹരിത നിയമാവലി ഇനി എല്ലാ ജില്ല ഒാഫിസുകൾക്കും ബാധകം

മലപ്പുറം: സർക്കാർ ഒാഫിസുകൾ പ്രകൃതി സൗഹൃദമാക്കാൻ ഹരിത കേരളം മിഷൻ. ഹരിത നിയമാവലി (ഗ്രീൻ പ്രോേട്ടാേകാൾ) നടപ്പാക്കുന്ന പദ്ധതി ഇൗ വർഷം എല്ലാ വകുപ്പുകളുടേയും ജില്ല ഒാഫിസുകളിലേക്ക് വ്യാപിപ്പിക്കുന്നു. ജില്ല ശുചിത്വമിഷ​െൻറ സഹകരണത്തോടെയാണ് പദ്ധതി. കഴിഞ്ഞ വർഷംതന്നെ കലക്ടേററ്റും ജില്ല പഞ്ചായത്തും ഉൾപ്പെടെ സിവിൽ സ്റ്റേഷനിലെ തെരഞ്ഞെടുത്ത ഒാഫിസുകളിൽ ഹരിത നിയമാവലി നടപ്പാക്കിയിരുന്നു. ഇതി​െൻറ തുടർച്ചയെന്നോണമാണ് മുഴുവൻ ജില്ല ഒാഫിസുകളും ഹരിത നിയമാവലിക്ക് കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി ഒാഫിസിലെ തെരഞ്ഞെടുത്ത ഒരാളെ ഗ്രീൻ പ്രോേട്ടാകാൾ ഒാഫിസറായി നിയമിക്കും. ഇവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പുരോഗതി വിലയിരുത്തുന്നതിന് മാസത്തിലൊരിക്കൽ യോഗം ചേരും. ഒരു വർഷം തികയുേമ്പാൾ ഒാരോ ഒാഫിസുകളിലേയും പ്രവർത്തന പുരോഗതി ജില്ല കലക്ടർ അധ്യക്ഷനായ സമിതി വിലയിരുത്തുകയും എ, ബി, സി എന്നിങ്ങനെ ഗ്രേഡിങ് നടത്തുകയും ചെയ്യും. വിജയികൾക്ക് പാരിതോഷികം നൽകും. പദ്ധതിയുടെ ഭാഗമായി ജില്ലതല ഉദ്യോഗസ്ഥർക്കുള്ള ദ്വിദിന പരിശീലനം മലപ്പുറത്ത് തുടങ്ങി. നഗരസഭ ഹെൽത്ത് വിഭാഗവും പരിശീലനത്തിൽ പെങ്കടുക്കുന്നുണ്ട്. ഹരിത നിയമാവലി പാലിക്കുന്ന ഒാഫിസുകൾ ചെയ്യേണ്ടത്: -ജൈവ മാലിന്യം സംസ്കരിക്കാൻ സംവിധാനം വേണം. -ഇതിന് ബയോ ബിൻ, ബക്കറ്റ് കേമ്പാസ്റ്റ് എന്നിവയാകാം. -അജൈവ മാലിന്യം തരംതിരിച്ച് ശേഖരിച്ച് വെക്കണം. -ഇവ ഹരിത സേനേക്കാ ആക്രിക്കടക്കാർക്കോ കൈമാറാം. -പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ ഉപയോഗിക്കുക. -പേപ്പർ േപ്ലറ്റിനും കപ്പിനും പകരം സ്റ്റീൽ േപ്ലറ്റും ഗ്ലാസും. -പരിപാടികൾക്ക് ഫ്ലക്സിന് പകരം തുണി ഉപയോഗിക്കാം. -കുടിവെള്ളം സ്റ്റീൽ ബോട്ടിലുകളിൽ ശേഖരിച്ചുവെക്കുക. -തുണിസഞ്ചികളും മഷിപ്പേനകളും ശീലമാക്കുക. -മഷി തീർന്ന ബോൾ പെൻ അലക്ഷ്യമായി വലിച്ചെറിയരുത്. -ഫയലുകൾ െപാടിപിടിച്ച് കിടക്കുന്നത് ഒഴിവാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.