ഹർത്താൽ ദിനത്തിലെ അഴിഞ്ഞാട്ടം: സി.പി.എം ആരോപണം ദുരുദ്ദേശ്യപരം ^ജമാഅത്തെ ഇസ്‌ലാമി

ഹർത്താൽ ദിനത്തിലെ അഴിഞ്ഞാട്ടം: സി.പി.എം ആരോപണം ദുരുദ്ദേശ്യപരം -ജമാഅത്തെ ഇസ്‌ലാമി മലപ്പുറം: ഹർത്താലി​െൻറ മറവിൽ താനൂരിലും പരിസരങ്ങളിലും കടകളടക്കം അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തതി​െൻറ ഉത്തരവാദിത്തം ജമാഅത്തെ ഇസ്‌ലാമിയുടെ തലയിൽ കെട്ടിവെക്കാനുള്ള സി.പി.എം തന്ത്രം ദുരുദ്ദേശ്യപരമെന്നും പ്രബുദ്ധജനതയുടെ മുന്നിൽ വിലപ്പോവുന്നതല്ലെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രേട്ടറിയറ്റ്. ജില്ലയുടെ സാമുദായികാന്തരീക്ഷം വിഷലിപ്തമാക്കപ്പെടുമെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം ഉണർന്നു പ്രവർത്തിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. സംഘടനയുടെ ഒരു പ്രവർത്തകൻ പോലും വർഗീയ കലാപ പ്രവർത്തനങ്ങളിൽ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാനാകും. ഹർത്താൽ അക്രമങ്ങളിൽ ഇപ്പോൾ അറസ്റ്റുചെയ്യപ്പെട്ടവരിൽ പലരും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആണെന്ന യാഥാർഥ്യത്തെ വ്യാജ ആരോപണങ്ങളാൽ മറച്ചുവെക്കാൻ കഴിയില്ല. സി.പി.എമ്മി​െൻറ മൃദുഹിന്ദുത്വ സമീപനം മറനീക്കി പുറത്തുവരുന്നതി​െൻറ ലക്ഷണങ്ങൾ മാത്രമാണിത്. ഹർത്താൽ ആഹ്വാനം വന്നയുടൻ പൊലീസ് അധികാരികളോടും രാഷ്ട്രീയ കക്ഷിനേതാക്കളോടും ജാഗ്രത കൈക്കൊള്ളാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം ആവശ്യങ്ങളെ ചെവികൊള്ളാതിരിക്കുകയും കാര്യങ്ങൾ നിസ്സാരവത്കരിക്കുകയും ചെയ്തതി​െൻറ കൂടി ഫലമായാണ് അക്രമസംഭവങ്ങൾ വ്യാപിച്ചത്. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു. ഹബീബ് ജഹാൻ, മുസ്തഫ ഹുസൈൻ, ഡോ. അബ്ദുന്നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.