കുടുംബശ്രീ പ്രതിഷേധ റാലി

പൂപ്പലം: കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ, കശ്മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കുന്നത്തപ്പടിയിൽ നിന്നാരംഭിച്ച റാലി പൂപ്പലത്ത് സമാപിച്ചു. യോഗത്തിൽ വാർഡ് മെംബർ ജൂലി അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്തംഗം പത്മജ ഉദ്ഘാടനം ചെയ്തു. ഫാത്തിമത്ത് ഷഹ്ല, പി. സെലീന എന്നിവർ സംസാരിച്ചു. പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം പെരിന്തൽമണ്ണ: പുളിക്കലിൽ കഴിഞ്ഞ ദിവസം നടന്ന ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ (100 കിലോ വിഭാഗം) ശാന്തപുരം ചുങ്കം സ്വദേശി സാബിൻ ഷിനോസ് ഒന്നാം സ്ഥാനം നേടി. പഞ്ചഗുസ്തി അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രഭാകരൻ ട്രോഫി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.