കിണറിൽ കുടുങ്ങിയയാളെ രക്ഷിച്ചു

മലപ്പുറം: കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചുകയറാനാകാതെ കുടുങ്ങിയയാളെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പൂക്കോട്ടൂർ പുല്ലാര റോഡിൽ കുറുപ്പത്ത് വീട്ടിൽ മനോജിനെയാണ് (43) മലപ്പുറത്ത് നിന്നെത്തിയ അഗ്നിരക്ഷസേന പുറത്തെത്തിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.45നായിരുന്നു സംഭവം. വീടിനോട് ചേർന്ന 25 അടിയോളം ആഴമുള്ള കിണറിലെ ചളി വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനോജ്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചുകയറാനാകാതെ വന്നപ്പോൾ അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു. വല, കയർ എന്നിവയുപയോഗിച്ച് സേനാംഗങ്ങൾ ഇയാളെ സുരക്ഷിതമായി പുറെത്തത്തിച്ചു. അസി. സ്റ്റേഷൻ ഒാഫിസർ പ്രദീപ് പാമ്പിലത്ത്, ലീഡിങ് ഫയർമാൻ വി. അബ്ദുൽ സലീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.