ഭൂവുടമകളുടെ യോഗം ചേർന്നു

പൊന്നാനി: ദേശീയപാത വികസനത്തെ തുടർന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ ദുരീകരിക്കാൻ പൊന്നാനി നഗരസഭ പരിധിയിലെ ഭൂവുടമകളുടെ യോഗം തഹസിൽദാർ ജി. നിർമൽകുമാറി​െൻറ അധ്യക്ഷതയിൽ ചേർന്നു. ഭൂമി നഷ്ടപ്പെടുന്നവർക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നടന്ന ഭൂമി കൈമാറ്റത്തി​െൻറ പരമാവധി വിലയുടെ ഇരട്ടി തുക നഷ്ടപരിഹാരം നൽകും. കെട്ടിടത്തിന് 2018ൽ പി.ഡബ്ല്യു.ഡി കണക്കനുസരിച്ച് കെട്ടിടം നിർമിക്കാൻ ചെലവ് വരുന്നതി​െൻറ ഇരട്ടി കൈമാറും. 1000 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിന് 41 ലക്ഷം നഷ്ടപരിഹാരം കിട്ടും. പണം അക്കൗണ്ടിലെത്തിയാൽ മാത്രം ഭൂമി കൈമാറിയാൽ മതിയെന്നും ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ അറിയിച്ചു. പൊന്നാനി നഗരസഭയെയും വെളിയങ്കോടിനെയും ബന്ധിപ്പിക്കുന്ന പുതുപൊന്നാനി പാലത്തിനോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്ത് മൂന്നുവരി പാതയും കിഴക്കുഭാഗത്ത് രണ്ടുവരി പാതയിലുമായി രണ്ട് പാലങ്ങൾ നിർമിക്കുമെന്നും എൻ.എച്ച് അധികൃതർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഭൂവുടമകൾക്ക് സർവേയുമായി ബന്ധപ്പെട്ട് പരാതിയുെണ്ടങ്കിൽ ഈ മാസം 29 വരെ നൽകാം. സർവേ നടപടി പൂർത്തിയാക്കി ജൂേണാടെ നഷ്ടപരിഹാരം നൽകും. തുടർന്ന് മൂന്ന് മാസത്തെ സാവകാശം നൽകുമെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. തഹസിൽദാർ ജി. നിർമൽകുമാർ, നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞി, ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫിസർ പി.പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.