കുടുംബശ്രീ വാർഷികാഘോഷം

മലപ്പുറം: നഗരസഭ കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം 'അരങ്ങ് -2018' സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ട അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാമത്സരങ്ങൾ അരങ്ങേറി. മികച്ച പ്രകടനം നടത്തിയ ഇനങ്ങൾ താലൂക്കുതല മത്സരങ്ങളിലേക്ക് തെരഞ്ഞെടുത്തു. സി.ഡി.എസ് ചെയർപേഴ്സൻ വി.കെ. ജമീല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ സി.കെ. ഹേമലത, കെ.വി. വത്സല, ടി. മുഹമ്മദ് കുട്ടി, പി.കെ. സുനിൽ, പി.കെ. സുബൈറുലവാൻ, പി. കദീജ, ടി. നവാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.